Kerala Weather Updates: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ

Latest weather Update In Kerala: ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനിലയായ 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ‍ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Kerala Weather Updates: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ

പ്രതീകാത്മക ചിത്രം

sarika-kp
Updated On: 

10 Mar 2025 07:51 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനിലയായ 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ‍ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് ഏത് ജില്ലയിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

Also Read:ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാ​ഗമായി വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 11 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മാർച്ച് 12 ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിനു പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ (മാർച്ച് 11) രാവിലെ 08.30 മുതൽ മറ്റന്നാൾ (മാർച്ച് 12) രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി തീരത്ത് നാളെ (മാർച്ച് 11) രാവിലെ 08.30 മുതൽ മറ്റന്നാൾ (മാർച്ച് 12) രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Related Stories
Asha Workers’ Protest: ‘പ്രതിഷേധിക്കേണ്ടത് ഡൽഹിയിൽ; വെട്ടിയ മുടി കേരളത്തിലെ കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിന് കൊടുത്തയക്കണം’; വി. ശിവൻകുട്ടി
Kerala Lottery Result Today: ഈ ടിക്കറ്റാണോ കൈയ്യിൽ… ഇന്നത്തെ ലക്ഷപ്രഭു നിങ്ങൾ തന്നെ; വിൻവിൻ ഫലം പ്രസിദ്ധീകരിച്ചു
Kerala Rain Alert: പൊള്ളുന്ന ചൂടിന് ആശ്വാസം; വേനൽ മഴ വരുന്നു, വിവിധ ജില്ലകളിൽ നാല് വരെ യെല്ലോ അലർട്ട്
Asha Workers’ protest: ‘ഞങ്ങൾ മുടി മുറിച്ചു, സർക്കാർ ഞങ്ങളുടെ തല വെട്ടി മാറ്റട്ടെ’; പ്രതിഷേധം കടുപ്പിച്ച് ആശ പ്രവർത്തകർ
Palayam Imam Eid Message: ‘വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്, ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണം’; പാളയം ഇമാം
Bevco Holidays 2025: ചെറിയ പെരുന്നാൾ, ഡ്രൈ ഡേ ബെവ്കോയിൽ പോകുന്നവർ അറിയേണ്ട കാര്യം
പ്രോട്ടീൻ നൽകും ഭക്ഷണങ്ങൾ
ഈ നാല് കാര്യങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ തോൽപ്പിക്കും!
ജ്യൂസിന് ഗുണങ്ങള്‍ കുറവോ?
ഇടയ്ക്ക് ബിയര്‍ കുടിക്കുന്നത് നല്ലതാണേ