Jisha murder case: ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്. നിയമ വിദ്യാർത്ഥിനിയായിരുന്നു ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

Jisha murder case: ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
Published: 

20 May 2024 07:26 AM

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമീറുൾ ഇസ്ലാം നൽകിയ അപ്പീലിൽ വിധി ഇന്ന്. ഹൈക്കോടതിയാണ് വിധി പറയുക. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കും.

വധശിക്ഷയിൽ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി തന്നെ വെറുതെ വിടണമെന്നാണ് പ്രതി അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഹൈക്കോടതി ഉത്തരവുണ്ടാകും.

കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമീറുൾ ഇസ്ലാമിനെതിരെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതി അപ്പീലിൽ വാദിച്ചിരിക്കുന്നത്.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്. നിയമ വിദ്യാർത്ഥിനിയായിരുന്നു ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുൾ ഇസ്‍ലാമിന് വധശിക്ഷ വിധിക്കുന്നത്.

എന്നാൽ ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചാൽ മാത്രമേ തുടർനടപടിയിലേക്ക് കടക്കാൻ കഴിയുകയൊള്ളു. അതിനുള്ള സർക്കാരിൻ്റെ അപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക.

ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് 2016 ജൂൺ 16ന് അസം സ്വദേശിയായ അമീറുൾ ഇസ്ലാം പിടിയിലാകുന്നത്. തുടർന്ന് മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ അമീറുൾ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

അമീറുൾ ഇസ്ലാമിൻ്റെ അപ്പീലായിരിക്കും കോടതി ആദ്യം പരിഗണിയ്ക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാൽ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

Related Stories
Vanchiyoor Road Block: എംവി ഗോവിന്ദനും, കടകം പള്ളിയും ഹാജരാവണം; വഞ്ചിയൂരിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശം
DCC Treasurer Suicide: ഡിസിസി ട്രെഷററുടെ ആത്മഹത്യ; കേസെടുത്തതിന് പിന്നാലെ പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ്, മുൻ‌കൂർ ജാമ്യത്തിന് ശ്രമം
K Gopalakrishnan IAS: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു
Stray Dog Attack: പ്രഭാതസവാരിക്കിടെ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു; സംഭവം കോവളം ബീച്ചില്‍
Bobby Chemmanur : ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ
Honey Rose- Boby Chemmannur : ജാമ്യം നൽകിയാൽ മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാവുമെന്ന് പ്രോസിക്യൂഷൻ; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം