5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: വയനാട്ടില്‍ കേന്ദ്രസഹായം വൈകുന്നതെന്ത്? കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

Kerala High Court seeks an explanation: പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രത്യേകമായ ശ്രദ്ധവേണമെന്ന നിർദ്ദേശം കോടതി മാധ്യമങ്ങൾക്ക് നൽകി.

Wayanad Landslide: വയനാട്ടില്‍ കേന്ദ്രസഹായം വൈകുന്നതെന്ത്? കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി
Wayanad Landslide ( file Image PTI)
aswathy-balachandran
Aswathy Balachandran | Published: 10 Oct 2024 17:50 PM

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി കേരളാ ഹൈക്കോടതി രം​ഗത്ത്. ദുരന്തം ബാധിച്ച പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതർക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. സംസ്ഥാന സർക്കാർ മെമ്മോറാണ്ടം നൽകിയിട്ടും കേന്ദ്രസഹായം ലഭിച്ചിട്ടില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെടൽ നടത്തിയത്.

നിലവിൽ കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഒക്ടോബർ 18 നകം അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ മാധ്യമങ്ങളിൽ വന്ന വാർത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാർത്തയിൽ മാധ്യമങ്ങളെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

ALSO READ – മാധ്യമങ്ങൾ തെറ്റായി വാർത്തകൾ പ്രചരിപ്പിക്കുന്നു; എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്ന് കോടതി

പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രത്യേകമായ ശ്രദ്ധവേണമെന്ന നിർദ്ദേശം കോടതി മാധ്യമങ്ങൾക്ക് നൽകി. കേന്ദ്രസർക്കാരിന് ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ മൊമ്മൊറാണ്ടത്തിന്റെ കണക്കുകൾ മാധ്യമങ്ങൾ തെറ്റായാണ് വ്യാഖാനിച്ചത്. ഇത് സമൂഹത്തിൽ തെറ്റിധാരണയുണ്ടാക്കി.

മാധ്യമങ്ങളുടെ തെറ്റായ വ്യഖ്യാനം ഇത് ചെറുപ്പക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മനോവീര്യം തകർത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗമായ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസാണ് മാധ്യമ പരാമർശങ്ങളെ കുറിച്ച് കോടതിയെ അറിയിച്ചത്. ‌ദുരിത മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്ന് പറഞ്ഞ കോടതി വിമർശനങ്ങളെ അവഗണിക്കാനും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനും അഭിപ്രായപ്പെട്ടു.