5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala High Court: ‘വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു’; നിരീക്ഷണവുമായി ഹൈക്കോടതി

Kerala High Court on Assault Cases: ഇന്ത്യയിലെ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതി ഉന്നയിക്കില്ലെന്ന ധാരണ നേരത്തെ നിലനിന്നിരുന്നു. എന്നാൽ, സ്ത്രീകൾ ആരും അഭിമാനം കളഞ്ഞ് ഇത്തരം വ്യാജ പരാതികൾ നൽകില്ലെന്ന ധാരണ എല്ലാ സമയത്തും ശരിയാകില്ലെന്നും കോടതി പറഞ്ഞു.

Kerala High Court: ‘വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു’; നിരീക്ഷണവുമായി ഹൈക്കോടതി
കേരള ഹൈക്കോടതിImage Credit source: Facebook
nandha-das
Nandha Das | Updated On: 14 Mar 2025 21:48 PM

കൊച്ചി: വിവാഹം കഴിഞ്ഞിട്ടില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ടു വ്യക്തികൾ തമ്മിൽ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പിന്നീട് ബലാത്സംഗം ചെയ്‌തെന്ന് ആരോപണം ഉന്നയിക്കാൻ സാധിക്കില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നൽകിയ കേസ് റദ്ധാക്കികൊണ്ടുള്ള ഉത്തരവിൽ ആണ് ഹൈക്കോടതി ജസ്റ്റിസ് ബദ്ദറുദ്ദീന്‍റെ നിരീക്ഷണം.

വ്യാജ ലൈംഗികാതിക്രമ പരാതികൾ വർധിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതി ഉന്നയിക്കില്ലെന്ന ധാരണ നേരത്തെ നിലനിന്നിരുന്നു. എന്നാൽ, സ്ത്രീകൾ ആരും അഭിമാനം കളഞ്ഞ് ഇത്തരം വ്യാജ പരാതികൾ നൽകില്ലെന്ന ധാരണ എല്ലാ സമയത്തും ശരിയാകില്ലെന്നും കോടതി പറഞ്ഞു. വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വേണ്ടി നൽകുന്ന വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു എന്നും കോടതി വ്യക്തമാക്കി. പരാതിയിന്മേൽ പോലീസ് കേസെടുക്കുന്നതിന് മുൻപ് ഇത്തരം വസ്തുതകൾ കൂടി വിലയിരുത്തണം എന്നും കോടതി നിർദേശം നൽകി.

ALSO READ: തളിപ്പറമ്പിൽ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി സ്നേഹ സ്ഥിരം കുറ്റവാളി, 14കാരനെയും പീഡിപ്പിച്ചു

തളിപ്പറമ്പിൽ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 23കാരി അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 23കാരിയായ സ്നേഹ മെർലിൻ അറസ്റ്റിൽ. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പന്ത്രണ്ടുകാരിയുടെ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപകർക്ക് സംശയം തോന്നി രക്ഷിതാക്കളെയും ചൈൽഡ് ലൈൻ അധികൃതരെയും അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ കൗൺസിലിങ്ങിലാണ് പീഡനം വിവരം കുട്ടി വെളിപ്പെടുത്തിയത്.

പ്രതി പെൺകുട്ടിക്ക് സ്വർണ ബ്രേസ്‌ലെറ്റ് നൽകിയിരുന്നതായും സൂചനയുണ്ട്. നേരത്തെ പതിനാല് വയസുള്ള ആൺകുട്ടിയെയും സ്നേഹ പീഡിപ്പിച്ചതായാണ് വിവരം. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം വിവരം പുറത്തു പറയാതിരിക്കാൻ ഈ വീഡിയോ കാണിച്ച് സ്നേഹ കുട്ടിയെ ഭീഷണിപ്പെടുത്തിയായും വിവരമുണ്ട്.

നേരത്തെ തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെർലിൻ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള മധ്യസ്ഥത ചർച്ചയ്ക്കിടെ പുളിമ്പറമ്പ് സ്വദേശി എം രഞ്ജിത്ത് കോമത്ത് മുരളീധരനെ ഹെൽമറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. ഈ കേസിലെ മറ്റൊരു പ്രതി ആയിരുന്നു സ്നേഹ മെർലിൻ.