5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Pilgrimage: ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി പത്ത് വയസുകാരി: ആവശ്യം നിരസിച്ച് ഹൈക്കോടതി

Sabarimala Pilgrimage: വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിൻറെ പരിഗണയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Sabarimala Pilgrimage: ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി പത്ത് വയസുകാരി: ആവശ്യം നിരസിച്ച് ഹൈക്കോടതി
കർണാടക സ്വദേശിയായ പെൺകുട്ടിയാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
neethu-vijayan
Neethu Vijayan | Published: 12 Jun 2024 06:25 AM

കൊച്ചി: ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിൻറെ പരിഗണയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ ഹർജി തള്ളിയത്.

കർണാടക സ്വദേശിയായ പെൺകുട്ടിയാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛൻറെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് നടക്കാതെ പോയതെന്നും പെൺകുട്ടി ഹർജിയിൽ പറഞ്ഞു.

ALSO READ: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഏത് ദിവസം?

ഇത്തവണ തന്നെ മലകയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് നിർദ്ദേശം നൽകണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ഇക്കാര്യത്തിൽ തീരുമാനം എടുക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.

ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെൺകുട്ടി കോടതിയിൽ വ്യക്തമാക്കി. എന്നാൽ 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂർ ദേവസ്വം നിലപാടിൽ ഇടപെടാനാവില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിലപാട്. ‌

വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി നിരസിച്ചത്.