POCSO Case: ഒന്നരവയസുകാരിയായ മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; കാരണം വൈവാഹികത്തർക്കം, ആശ്ചര്യം പ്രകടിപ്പിച്ച് കോടതി

Kerala High Court Questions POCSO Case Against Mother: ഭർത്താവും ഹർജിക്കാരിയുമായുള്ള വൈവാഹികതർക്കവും കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിൽ ഉണ്ട്. ഇതിനിടയിലാണ് കുട്ടിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭർത്താവ് പരാതി നൽകിയത്.

POCSO Case: ഒന്നരവയസുകാരിയായ മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; കാരണം വൈവാഹികത്തർക്കം, ആശ്ചര്യം പ്രകടിപ്പിച്ച് കോടതി

പ്രതീകാത്മക ചിത്രം

nandha-das
Published: 

04 Mar 2025 08:17 AM

കൊച്ചി: ഒന്നര വയസുള്ള മകളെ അമ്മ പീഡിപ്പിച്ചുവെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഹൈക്കോടതി. വൈവാഹിക തർക്കങ്ങളുടെ പോക്ക് നാടിനാകെ നാണക്കേട് ഉണ്ടാക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒന്നര വയസുള്ള മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭർത്താവ് നൽകിയ പരാതിയിൽ തൃശൂർ കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ യുവതിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ ആണ് കോടതിയുടെ നിരീക്ഷണം.

ഭർത്താവും ഹർജിക്കാരിയുമായുള്ള വൈവാഹികതർക്കവും കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിൽ ഉണ്ട്. ഇതിനിടയിലാണ് കുട്ടിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭർത്താവ് പരാതി നൽകിയത്. അമ്മയായ യുവതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് മറ്റൊരു സ്ത്രീ പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലാണ് പരാതി. തുടർന്ന് പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തി യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ALSO READ: കാസർകോട് ഡിവൈഡറിൽ കാറിടിച്ച് പിതാവും മകനും മരിച്ചു

സബ് ഇൻസ്‌പെക്ടർ കോടതിയിൽ നൽകിയ വിശദീകരണത്തിൽ തന്നെ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിലൂടെ പരാതിക്കാരന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വിശ്വസിച്ചിട്ടില്ലെന്ന കാര്യമാണ് വ്യക്തമാകുന്നത്. സ്ത്രീകൾ പുരുഷന്മാരുടെ പേരിൽ നൽകുന്ന പരാതി മാത്രമല്ല പുരുഷന്മാർ സ്ത്രീകളുടെ പേരിൽ നൽകുന്ന പരാതിയും എപ്പോഴും ശരിയാകണമെന്നില്ലെന്നും അതുകൊണ്ട് തന്നെ അന്വേഷണം ഏകപക്ഷീയമാകരുത് എന്നും കോടതി വ്യക്തമാക്കി.

ഭർത്താവ് കുട്ടിയെ ബലമായി കൊണ്ടുപോയി എന്നും ഇക്കാര്യത്തിൽ പോലീസ് നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നും യുവതി പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു ഭർത്താവ് യുവതിക്കെതിരെ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമായാൽ ഭർത്താവിനെതിരെ കർശന നടപടി സ്വീകരിമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

Related Stories
Eid Al Fitr 2025: മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Kerala Lottery Result Today: 70 ലക്ഷം രൂപ പോക്കറ്റിൽ, ഇന്നത്തെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Empuraan Movie Controversy : ‘സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്’; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി
Nimisha Priya: ‘നിമിഷപ്രിയയുടെ വധശിക്ഷ ഈദിന് ശേഷം നടപ്പാക്കിയേക്കാം, കേന്ദ്രത്തിന് മാത്രമേ സഹായിക്കാനാകൂ’; ആക്ഷൻ കൗൺസിൽ
Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ
Kerala Weather Update: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം