5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

High Court: വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടാനാകില്ല: ഹൈക്കോടതി

High Court on Cheating Case: വിവാഹവാഗ്ദാനം നല്‍കി ശ്രീരാജ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. എന്നാല്‍ യുവതി വിവാഹിതയല്ലെന്ന ധാരണയിലാണ് വിവാഹ വാഗ്ദാനം നല്‍കിയതെന്നും പിന്നീട് വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്ന് അറിയുകയും ചെയ്തപ്പോള്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഹരജിക്കാരന്‍ കോടതിയില്‍ പറഞ്ഞു.

High Court: വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെടാനാകില്ല: ഹൈക്കോടതി
കേരള ഹൈക്കോടതിImage Credit source: Social Media
shiji-mk
Shiji M K | Published: 02 Mar 2025 06:44 AM

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കാനാകില്ലെന്ന് കേരള ഹൈക്കോതി. ഒരു വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തനിക്കെതിരെയുള്ള പീഡന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ സി ശ്രീരാജ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കെ സി ശ്രീരാജിനെതിരെയുള്ള കേസ്. ഹരജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍ തൃശൂര്‍ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കി.

വിവാഹവാഗ്ദാനം നല്‍കി ശ്രീരാജ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. എന്നാല്‍ യുവതി വിവാഹിതയല്ലെന്ന ധാരണയിലാണ് വിവാഹ വാഗ്ദാനം നല്‍കിയതെന്നും പിന്നീട് വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്ന് അറിയുകയും ചെയ്തപ്പോള്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഹരജിക്കാരന്‍ കോടതിയില്‍ പറഞ്ഞു.

ഹരജിക്കാരന്‍ വിവാഹവാഗ്ദാനം നല്‍കിയെന്ന് പറയപ്പെടുന്ന സമയത്ത് പരാതിക്കാരി വിവാഹ ബന്ധത്തില്‍ തുടരുകയായിരുന്നു. അതിനാല്‍ തന്നെ എല്ലാ ആരോപണങ്ങളും വ്യാജമാണ്. ആള്‍മാറാട്ടം നടത്തി മറ്റ് പലരില്‍ നിന്നായി ഇവര്‍ പണം കൈക്കലാക്കിയതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മാത്രമല്ല പരാതിക്കാരി വിവാഹിതയാണെന്ന കാര്യം സര്‍ക്കാരും കോടതിയില്‍ അറിയിച്ചിരുന്നു.

Also Read: MV Govindan: സിപിഎം സമ്മേളനത്തിലേക്ക് നീങ്ങുന്നത് ഒറ്റക്കെട്ടായി; പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് എം.വി. ഗോവിന്ദന്‍

ബൈക്കില്‍ പിന്തുടര്‍ന്ന് യുവതിയെ കടന്നുപിടിച്ചു

കോഴിക്കോട്: ബൈക്കില്‍ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരിയെ കടന്നുപിടിച്ച യുവാവ് പിടിയില്‍. പിലാശേരി സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ താമരശേരി പുതുപാടി പെരുമ്പള്ളി തയ്യില്‍ മുഹമ്മദ് ഫാസിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ പിന്നാലെ ബൈക്കില്‍ എത്തിയ ഫാസില്‍ പുള്ളാവൂര്‍ കുറുഞ്ഞോട്ട് പാലത്തിന് സമീപമെത്തിയപ്പോള്‍ കടന്നുപിടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും സമാന സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.