5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

Hema Committee Reportl: ഈ മാസം 9-ന് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ഹെെക്കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. ഒഴിവാക്കിയ പേജുകൾ ഉൾപ്പെടെ പൂർണ്ണമായ റിപ്പോർട്ടാണ് സമർപ്പിക്കുക. മുദ്രവച്ച കവറിലായിരിക്കും റിപ്പോർട്ട് കോടതിക്ക് നൽകുക.

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
Image Courtesy: Akhil VH
athira-ajithkumar
Athira CA | Updated On: 05 Sep 2024 19:34 PM

കൊച്ചി: ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹെെക്കോടതി. ജസ്റ്റിസ് ജയശങ്കർ എൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെ‌ഞ്ചാണ് കേസുകൾ പരി​ഗണിക്കുക. ഇന്ന് സജിമോൻ പാറയിലുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കുന്നതിനിടെയാണ് ആക്ടിം​ഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള പരാതികൾ‍ പരി​ഗണിക്കാനായി പ്രത്യേക ‍ബെഞ്ച് രൂപീകരിക്കുമെന്ന് പറഞ്ഞത്. പിന്നാലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കാൻ ഹെെക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. മൊഴിപ്പകർപ്പുകൾ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികൾ, പ്രത്യേക അന്വേഷണ സംഘത്തിനെ കുറിച്ചുള്ള വിവരങ്ങൾ, കേസുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് സർക്കാർ കോടതിക്ക് കൈമാറുക. സജി മോൻ പാറയിൽ നൽകിയ പൊതുതാത്പര്യ ഹർജി സെപ്തംബർ 10-ന് ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്‍ട്ട് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക. ഇതടക്കം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളല്ലാം പുതിയ ബെഞ്ചാകും പരി​ഗണിക്കുക.

ഈ മാസം 9-ന് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ഹെെക്കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. ഒഴിവാക്കിയ പേജുകൾ ഉൾപ്പെടെ പൂർണ്ണമായ റിപ്പോർട്ടാണ് സമർപ്പിക്കുക. മുദ്രവച്ച കവറിലായിരിക്കും റിപ്പോർട്ട് കോടതിക്ക് നൽകുക.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളെ അടിസ്ഥാനമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജിയും ഇതിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. കോടതിയുടെ പരി​ഗണനയിലുള്ള എല്ലാ ഹർജികളും കേസുകളും പ്രത്യേക ബെഞ്ചായിരിക്കും ഇനി മുതൽ പരി​ഗണിക്കുക.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാർ, അണിയറ പ്രവർത്തകർ, സംവിധായകർ എന്നിവർക്ക് നേരെ ഉയർന്നത്. ഇരകളുടെ പരാതിയിന്മേൽ ‌ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തതോടെ പലരും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യം കൂടി പരി​ഗണിച്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്.