Vanchiyoor Road Block: എംവി ഗോവിന്ദനും, കടകം പള്ളിയും ഹാജരാവണം; വഞ്ചിയൂരിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശം

മേയറുടെ രാജി ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷന് മുന്നിൽ സമരം നടത്തിയതിന് ടിജെ വിനോദ് എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

Vanchiyoor Road Block: എംവി ഗോവിന്ദനും, കടകം പള്ളിയും ഹാജരാവണം; വഞ്ചിയൂരിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശം

Cpm Issue

Published: 

10 Jan 2025 11:08 AM

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം പാർട്ടി സമ്മേളനത്തിന് റോഡ് ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, കടകം പള്ളി സുരേന്ദ്രനുമടക്കമുള്ള നേതാക്കൾ ഹാജരാവണമെന്ന് ഹൈക്കോടതി നിർദ്ദേശം. വഞ്ചിയൂരിലെ സംഭവം ഏതെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും ഇത്തരം സംഭവങ്ങളെ നിസ്സാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം-ൻ്റെ ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. വഞ്ചിയൂർ കോടതി കോംപ്ലക്‌സിന് മുന്നിൽ ഒരു സൈഡ് റോഡ് ബ്ലോക്ക് ചെയ്തായിരുന്നു സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയത്. ഇതിലാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്.

മാത്രമല്ല സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിൽ സംസ്ഥാന സർവീസ് സംഘടനകളുടെ ജോയിൻ്റ് കൗൺസിൽ 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം നടത്തിയതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. ഇതിനൊപ്പം മേയറുടെ രാജി ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷന് മുന്നിൽ സമരം നടത്തിയതിന് ടിജെ വിനോദ് എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ബാലരാമപുരം ജംഗ്ഷനിൽ “ജ്വാല-വനിത ജംഗ്ഷൻ” നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം (റൂറൽ) ജില്ലാ പോലീസ് മേധാവി കിരൺ നാരായണനും ഹാജരാവാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 10-നാണ് കോടതിയിൽ ഹാജരാവേണ്ടത്.

സംസ്ഥാന പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഹാജരാകുന്നത് കോടതി ഒഴിവാക്കി. റോഡുകളിലും റോഡ് മാർജിനിലും പൊതുയോഗങ്ങൾ നിരോധിച്ച 2010-ലെ കോടതി ഉത്തരവ് ലംഘിച്ചതിന് കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

 

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ