5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad landslide: വയനാടിന് കേന്ദ്രസഹായം ലഭിക്കുമോ? മറുപടി രണ്ടാഴ്ചക്കകം വേണമെന്ന് ഹൈക്കോടതി

Wayanad landslide issue: എസ്റ്റിമേറ്റിൽ പറയുന്ന തുക ചെലവഴിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ ബോധ്യപ്പെടുത്തി.

Wayanad landslide: വയനാടിന് കേന്ദ്രസഹായം ലഭിക്കുമോ? മറുപടി രണ്ടാഴ്ചക്കകം വേണമെന്ന് ഹൈക്കോടതി
പ്രതീകാത്മക ചിത്രം (Image courtesy : file image, PTI)
Follow Us
aswathy-balachandran
Aswathy Balachandran | Published: 04 Oct 2024 16:20 PM

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം സംബന്ധിച്ചുള്ള മറുപടി രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയിൽ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിക്കാനും നിർദേശിച്ചിട്ടുണ്ട്. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം ഇതിനു പിന്നാലെയാണ് എത്തിയത്.

ALSO READ – എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിനിൽ പുക; യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശത്തിൽ പറയുന്നുണ്ട്. എസ്റ്റിമേറ്റ് ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

എസ്റ്റിമേറ്റിൽ പറയുന്ന തുക ചെലവഴിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ ബോധ്യപ്പെടുത്തി. ഇതു സംബന്ധിച്ച വിശദമായ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കെൽസയുടെ റിപ്പോർട്ട് കോടതിയിൽ ഇതിനൊപ്പം സമർപ്പിച്ചു.

സെപ്റ്റംബർ 3 മുതൽ 30 വരെ കെൽസ വയനാട് ദുരിതബാധിതർക്കായി നിയമസഹായവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ലിസ്റ്റും വിവരങ്ങളുമാണ് കോടതിയിൽ സമർപ്പിച്ചത് എന്നാണ് വിവരം. ദുരിത ബാധിതരെക്കുറിച്ചും അവർക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങൾ സമർപ്പിക്കാൻ സർക്കാരിനോടും കെൽസയോടും കോടതി നിർദേശിച്ചിരുന്നു.

 

Latest News