ഇന്നും ശക്തമായ ഇടിയും മഴയും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം | Kerala heavy rainfall five orange alert and 4 yellow alert across the state the detailed weather report here Malayalam news - Malayalam Tv9

Kerala Rain Alert: ഇന്നും ശക്തമായ ഇടിയും മഴയും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Orange Alert in 5 Districts: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്.

Kerala Rain Alert: ഇന്നും ശക്തമായ ഇടിയും മഴയും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Rain Alert. (Image Courtesy: GettyImages)

Updated On: 

16 Jul 2024 06:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ഇടിയും മഴയ്ക്കും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ വരും ദിവസങ്ങളില്‍ അതിക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. മാത്രമല്ല വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദം പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസറകോട് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Also Read: Amayizhanjan Canal Death : ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു; കുടുംബത്തിന് 10 ലക്ഷവും വിടും നൽകുമെന്ന് സർക്കാർ

അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 18ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട്.

Also Read: Thiruvananthapuram Medical College: മെഡിക്കൽ കോളേജ് ലിഫ്റ്റിൽ രണ്ട് ദിവസം കുടുങ്ങി രോഗി; ആരും അറിഞ്ഞില്ല

മാത്രമല്ല മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Stories
U R Pradeep: അഞ്ചു വർഷം ചേലക്കര എംഎൽഎ, പ്രളയ കാലത്തെ ഇടപെടലിൽ നാടിൻറെ പ്രിയപുത്രനായി; ആരാണ് യുആർ പ്രദീപ്
P Sarin: ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വ്വീസ്; 8 വര്‍ഷത്തെ സേവനം; പിന്നാലെ രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ആരാണ് ഡോ. പി സരിൻ
Kerala By Election: പാലക്കാട് സരിനും, ചേലക്കരയിൽ പ്രദീപും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കളക്ടർ; കത്ത് സബ്കലക്ടര്‍ നേരിട്ട് വീട്ടിലെത്തി കൈമാറി
Alan Walker : അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിൽ മൊബൈൽ മോഷണം; ഡൽഹിയിൽ മൂന്ന് പേർ പിടിയിൽ
Padmanabhaswamy Temple: പദ്‌മനാഭസ്വാമി ക്ഷേത്രം പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം