5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Heavy Rain: അതിശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

District Collectors Announced Holiday for Educational Institutions: പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് നിര്‍ദേശമുണ്ട്.

Kerala Heavy Rain: അതിശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Follow Us
shiji-mk
SHIJI M K | Published: 26 Jun 2024 21:02 PM

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് നിര്‍ദേശമുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 30 വരെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിയന്ത്രണം. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരികളുടെ വരവ്, കയാക്കിങ്, കുട്ട വഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവയ്ക്കും ക്വാറികളുടെ പ്രവര്‍ത്തനം, മലയോരത്ത് നിന്നും മണ്ണ് എടുക്കല്‍, ആഴത്തിലുള്ള കുഴി നിര്‍മ്മാണം എന്നിവയ്ക്കും ജില്ലയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിവിധ സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്നതിനാലുമാണ് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കൂടാതെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Train Berth Collapse Death: ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് അപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു, റിപ്പോര്‍ട്ട് തള്ളി റെയില്‍വേ

അതേസമയം, അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവധി എടുത്തിട്ടുള്ളവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ഓരോ ജില്ലയ്ക്കും കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കളക്ടര്‍മാരെ മന്ത്രി ചുമതലപ്പെടുത്തി.

പഞ്ചായത്തുതല ദുരന്തനിവാരണ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും ഇക്കാര്യത്തില്‍ ടെണ്ടര്‍ നടപടി കാത്തുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മഴയെ തുടര്‍ന്ന് പല ജില്ലകളിലും വീടുകളുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കളക്ടര്‍മാര്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂരില്‍ 11, കൊല്ലം 53, വയനാട് ഒന്ന്, പാലക്കാട് രണ്ട്, ആലപ്പുഴ 41, ഇടുക്കി 12, തിരുവനന്തപുരം ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

 

Stories