Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Red Alert In Kerala: ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനത്തിൽ പറയുന്നത്.

Kerala Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert

Published: 

30 Jul 2024 14:24 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ (Kerala Rain) മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനത്തിൽ പറയുന്നത്. മൺസൂൺ പാത്തി സജീവമായി തുടരുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിൽ മലയോര മേഖലയിലും മാവൂർ പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് നൂറോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മാവൂർ, മുക്കം മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായി തുടരുന്നത്. മുക്കത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചാത്തമംഗലത്ത് പതിനഞ്ച് കുടുംബങ്ങളേയും മാറ്റിയിരിക്കുന്നത്. മാവൂരിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

ALSO READ: മഴയും കാറ്റും ശക്തം; പെരിയാറിൽ ജലനിരപ്പുയരുന്നു, കൊച്ചിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മലയാറ്റൂർ വനം ഡിവിഷനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയിൽ മഴക്കെടുതി തുടരുകയാണ്. പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തി. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: അന്ന് പുത്തുമലയും കവളപ്പാറയും, ഇന്ന് മുണ്ടക്കൈ; നാട് വിറങ്ങലിച്ച ദുരന്തങ്ങൾ

സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ ചാലിയാർ (പെരുവമ്പടം സ്റ്റേഷൻ), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

 

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു