Kerala heavy rain : മഴ കടുത്തു; കൊച്ചിയും കോഴിക്കോടും വെള്ളത്തിൽ മുങ്ങി, മലയോരമേഖലയിൽ ജാ​ഗ്രത തുടരുന്നു

Kerala Rain latest update : കോട്ടയത്ത് നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Kerala heavy rain : മഴ കടുത്തു; കൊച്ചിയും കോഴിക്കോടും വെള്ളത്തിൽ മുങ്ങി, മലയോരമേഖലയിൽ ജാ​ഗ്രത തുടരുന്നു
Updated On: 

24 May 2024 07:00 AM

തിരുവനന്തപുരം: മഴ കടുത്തതോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം കനത്ത നാശ നഷ്ടങ്ങൾ. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒരേപോലെ നാശനഷ്ടങ്ങൾ സംഭവിച്ചു. കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളക്കെട്ടാണ് പ്രധാന വില്ലൻ. മഴയെ തുടർന്ന് മലയോര മേഖലകളിലും ജാഗ്രത തുടരുകയാണ്. ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നു രാവിലെയും കൊച്ചിയിൽ മഴ തുടരുകയാണ്.

ആസാദ്‌ റോഡ്, പനമ്പള്ളി നഗർ ശാന്തി നഗർ തുടങ്ങിയ ഇടങ്ങളിലാണ് വെള്ളം ഉയർന്നതായി റിപ്പോർട്ടുള്ളത്. കോഴിക്കോടും കനത്ത മഴയിൽ വെള്ളമുയർന്നിട്ടുണ്ട്. കക്കയം -തലയാട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണ് റോ‍ഡിലെ ​ഗതാ​ഗതം മുടങ്ങി.

കെട്ടിടത്തിൻറെ ചുറ്റുമതിൽ ഇടി‍ഞ്ഞു വീണ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സംഭവത്തിൽ ആളപായമില്ല. മാവൂർ , പെരുമണ്ണ അന്നശ്ശേരി, മേഖലയിൽ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ചാലിയാറിൽ ജലനിരപ്പുയർന്നു‌. ഇതോടെ തെങ്ങിലക്കടല് ആയംകുളം റോഡ് ഇടിഞ്ഞതായാണ് റിപ്പോർട്ട്.

ALSO READ – വ്യാപക മഴ, കോഴിക്കോട് മെഡിക്കൽ കോളജിൽ വെളളം കയറി, ഗുരുവായൂർ തെക്കേ നടയിലും വെള്ളക്കെട്ട

പല താഴ്ന്ന പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കയറിയെങ്കിലും ഇപ്പോൾ പൂർവ്വ സ്ഥിതിയിലായിട്ടുണ്ട്.
ആലപ്പുഴ തുറവൂരിൽ ദേശീയപാതയിൽ മൂന്നു മണിക്കൂറോളമാണ് മഴയെത്തുടർന്ന് ഗതാഗതം തടസപ്പെട്ടത്. വഴി തിരിച്ചുവിട്ടെങ്കിലും തിരിച്ചുവിട്ട വഴിയിലും ഗതാഗതക്കുരുക്ക് ഉണ്ടായി.

ചമ്പക്കുളം, മങ്കൊമ്പ് തുടങ്ങി കുട്ടനാട്ടിലെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിയതായാണ് വിവരം. കോട്ടയത്ത് നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് സ്വദേശി വിമോദ് കുമാറാണ് മരിച്ചത്.

മഴ കനത്തതോടെ ജലനിരപ്പ് ക്രമീകരിക്കാൻ മലങ്കര ഡാമിൻറെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. ഇതിനാൽ തൊടുപുഴയാറിൻറെയും മുവാറ്റുപുഴയാറിന്റെയും ജലനിരപ്പുയരാൻ സാധ്യത ഉണ്ട്. തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. കാസർകോട് ഇന്നലെയുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിച്ചതായി വിവരം. സംസ്ഥാനത്ത് മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

Related Stories
Pathanamthitta Crime: കായികതാരമായ പെൺകുട്ടിയെ പരിശീലകർ ഉൾപ്പെടെ പീഡിപ്പിച്ചു; ആദ്യം പീഡനത്തിന് ഇരയാക്കിയത് ആൺസുഹൃത്ത്; കേസിൽ 14 പേർ അറസ്റ്റിൽ
Neyyattinkara Gopan Swami: ‘സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞു; ഞങ്ങൾ ആ ആഗ്രഹം നിറവേറ്റി’; ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു?
Kerala Petrol Pump Strike: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും; പ്രതിഷേധം രാവിലെ 6 മുതൽ
Train Service: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, സ്റ്റോപ്പുകൾ റദ്ദാക്കും
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം; ആരാകും ആ ഭാഗ്യശാലി ? കാരുണ്യ KR 688 ലോട്ടറി ഫലം അറിയാം
Crime News : പത്തനംതിട്ടയിലെ ലൈംഗികാതിക്രമം; 18കാരിയുടെ വെളിപ്പെടുത്തലില്‍ 10 പേര്‍ കൂടി കസ്റ്റഡിയില്‍; പ്രതികളുടെ വിവരങ്ങള്‍ കുട്ടിയുടെ ഡയറിയില്‍
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?