Kerala Rain Alert: കനത്ത മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ​ഗതാ​ഗത നിയന്ത്രണം

Kerala Rain Transportation Services: വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

Kerala Rain Alert: കനത്ത മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ​ഗതാ​ഗത നിയന്ത്രണം

Kerala Rain Alert.

Updated On: 

30 Jul 2024 09:41 AM

കേരളത്തിൽ കനത്ത മഴ തുടരുന്ന (Kerala Rain Alert) സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ഗതാ​ഗത നിയന്ത്രണം (Transportation Services) ഏർപ്പെടുത്തി. ശക്തമായ മഴയെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തിവച്ചു. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് ഗതാ​ഗത നിയന്ത്രണത്തിന് കാരണം. അതേസമയം വയനാട് കൽപറ്റ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വീഴ്മലയിലുണ്ടായ ഉരുൾപൊട്ടലിൽ മലവെള്ളം കുത്തിയൊഴുകി ദേശീയപാത അണയ്ക്കപ്പാറയിൽ റോഡ് മുങ്ങി ഗതാഗത തടസ്സമുണ്ടായി. മംഗലം ഗോവിന്ദാപുരം പാതയിൽ ചിറ്റിലഞ്ചേരിക്ക് സമീപം വലിയ വെള്ളക്കെട്ടുണ്ടായതിനാൽ ഈ റോഡിലൂടെയുള്ള ബസ് സർവീസ് പൂർണമായും നിർത്തിവച്ചു. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

ALSO READ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിച്ചു. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യ ഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾക്ക് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ (ജൂലൈ 30 മുതൽ ആഗസ്ത് 2 വരെ) നിരോധനം ഏർപ്പെടുത്തിയതായാണ് ജില്ല കളക്ടർ അറിയിച്ചിരിക്കുന്നത്.

അടപ്പാടി, നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനവും ഓഗസ്റ്റ് രണ്ട് വരെ പൂർണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു.

ALSO READ: അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത

വടക്കാഞ്ചേരിയില്‍ പാളത്തില്‍ വെള്ളം കയറിയതിനെ തുടർന്ന് എറണാകുളം ഭാഗത്തേക്ക് ഉള്ള ട്രെയിൻ സർവീസുകൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വെള്ളം പമ്പ് ചെയത് കളഞ്ഞതിന് ശേഷം ​ഗതാ​ഗതം പുനഃസ്ഥാപിക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വടക്കാഞ്ചേരിയില്‍ പാളത്തില്‍ വെള്ളം കയറിയ നിലയിൽ

വയനാട് ദുരന്തത്തിൽപ്പെട്ടവരെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും കാര്യങ്ങൾ വിലയിരുത്താനും റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം തുടങ്ങി. ദുരന്ത നിവാരണ അതോറീറ്റി ആസ്ഥാനത്താണ് യോ​ഗം നടക്കുന്നത്. വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 20 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി വാഹനങ്ങൾ സംഭവത്തിൽ ഒലിച്ചുപോയി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൻറെ ഷട്ടറുകൾ തുറന്നു. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിർഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെക്കൻഡിൽ 8.5 ക്യൂബിക് മീറ്റർ ജലമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കിവിടുക. ഘട്ടം ഘട്ടമായി സെക്കൻഡിൽ 35 ക്യൂബിക് മീറ്റർ വരെ വെള്ളമാണ് സ്പിൽ വേ ഷട്ടർ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററിൽ എത്തിയതോടെയാണ് അധിക ജലം പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അടിയന്തര സാഹചര്യങ്ങളിൽ മുൻകരുതലുകളെടുക്കാൻ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Related Stories
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ