Kerala Summer Rain Alert: വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ; സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്‌

Summer Rain Alert in Kerala: സൂര്യാഘാതം, സൂര്യതാപം എന്നിവ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം പതിക്കാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Kerala Summer Rain Alert: വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ; സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്‌

പ്രതീകാത്മക ചിത്രം

shiji-mk
Published: 

26 Feb 2025 17:06 PM

തിരുവനന്തപുരം: കേരളത്തില്‍ പ്രഖ്യാപിച്ച ഉഷ്ണതംരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നതാണ്. കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് പ്രവചനമുള്ളത്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. സംസ്ഥാനത്ത് സാധാരണയുള്ളതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സൂര്യാഘാതം, സൂര്യതാപം എന്നിവ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം പതിക്കാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച (ഫെബ്രുവരി 28) മുതല്‍ വേനല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ ഭാഗമായു വെള്ളി, ശനി, ഞായര്‍ (ഫെബ്രുവരി 28, മാര്‍ച്ച് 1, മാര്‍ച്ച് 2) എന്നീ തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Kerala Weather Updates: ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത നിർദേശം

വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി എന്നീ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്.

തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!