5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kuwait Fire Accident: മന്ത്രി വീണാ ജോർജ്‌ അടിയന്തരമായി കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം

Minister Veena George to Kuwait: സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻ.എച്ച്.എം.) ജീവൻ ബാബുവും ഒപ്പമുണ്ടാകും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ ഉറപ്പാക്കാനും എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനുമാണ് പ്രധാനമായും അടിയന്തിരമായി അവർ പോകുന്നത്.

Kuwait Fire Accident: മന്ത്രി വീണാ ജോർജ്‌ അടിയന്തരമായി കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം
veena george to kuwait
aswathy-balachandran
Aswathy Balachandran | Updated On: 13 Jun 2024 13:54 PM

തിരുവനന്തപുരം: കുവൈത്തിലെ തീപ്പിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാൻ വ്യാഴാഴ്ച തീരുമാനം ആയിരുന്നു. പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്‌ അപകടത്തിൻ്റെ വിവരങ്ങൾ നേരിട്ടറിയുന്നതിന് അടിയന്തരമായി കുവൈത്തിലേക്ക് പോകുമെന്നാണ് വിവരം.

സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻ.എച്ച്.എം.) ജീവൻ ബാബുവും ഒപ്പമുണ്ടാകും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ ഉറപ്പാക്കാനും എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനുമാണ് പ്രധാനമായും അടിയന്തിരമായി അവർ പോകുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും പറഞ്ഞിട്ടുണ്ട്.

ALSO READ : കുവൈത്ത് തീപിടിത്തം: 24 മലയാളികള്‍ മരിച്ചു, തിരിച്ചറിഞ്ഞത് 16 പേരെയെന്ന് നോര്‍ക്ക

രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. നോർക്ക മുഖേനയാണ് ഈ സഹായം നൽകുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് ലഭിക്കുക. കുവൈത്ത് തീപ്പിടിത്തത്തിൽ നടന്ന മരണങ്ങളിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്നയുടൻ തന്നെ മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബാംഗങ്ങൾക്ക്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ സഹായധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.