Republic Day 2025 : ‘മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’; സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി ഗവർണർ രാജേന്ദ്ര അർലേകർ

Governor Rajendra Arlekar Hoists National Flag: റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ​ഗവർ‌ണർ കേരളത്തെയും മുഖ്യമന്തിയെയും പുകഴ്ത്തി സംസാരിച്ചു. സംസ്ഥാനത്തെ പറ്റി കൃത്യമായ ദീർഘവീക്ഷണമുള്ള ആളാണ് മുഖ്യമന്ത്രിയെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Republic Day 2025 : മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം; സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി ഗവർണർ രാജേന്ദ്ര അർലേകർ

Rajendra Arlekar (1)

Published: 

26 Jan 2025 10:49 AM

തിരുവനന്തപുരം: 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തിയതോടെ സംസ്ഥാനത്ത് ആഘോഷപരിപാടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ഗവർണർ തുറന്ന ജീപ്പിൽ പരേഡിൽ പങ്കെടുത്തു.

റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ​ഗവർ‌ണർ കേരളത്തെയും മുഖ്യമന്തിയെയും പുകഴ്ത്തി സംസാരിച്ചു. സംസ്ഥാനത്തെ പറ്റി കൃത്യമായ ദീർഘവീക്ഷണമുള്ള ആളാണ് മുഖ്യമന്ത്രിയെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

Also Read:ചുട്ടുപൊള്ളി കേരളം; ഇന്ന് മൂന്ന് ഡിഗ്രിവരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; ജാഗ്രത

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി വികസിത കേരളം സംബന്ധിച്ച് സംസാരിച്ചെന്നും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. തന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.മലയാളികൾ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു.

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ