5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Card: റേഷൻ കാർഡിൽ തെറ്റുണ്ടോ? എന്നാൽ സൗജന്യമായി തിരുത്താം; എപ്പോൾ, എങ്ങനെ?

Telima Scheme 2024 :പദ്ധതിയുടെ ഭാ​ഗമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം.

Ration Card: റേഷൻ കാർഡിൽ തെറ്റുണ്ടോ? എന്നാൽ സൗജന്യമായി തിരുത്താം; എപ്പോൾ, എങ്ങനെ?
Ration Card (Image Credits: Social Media)
sarika-kp
Sarika KP | Published: 15 Nov 2024 19:36 PM

തിരുവനന്തപുരം: നിങ്ങളുടെ റേഷൻ കാർഡിൽ തെറ്റുണ്ട്. എന്നാൽ നിരാശ വേണ്ട. സൗജന്യമായി തിരുത്താനുള്ള അവസരം ഇതാ. തെളിമ പദ്ധതിയിലൂടെയാണ് റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം ലഭിക്കുന്നത്. ഇത് പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് തെളിമ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് 1101211 -ാം നമ്പർ റേഷൻ ഡിപ്പോയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ഭാ​ഗമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. പദ്ധതിയിലൂടെ 96 ലക്ഷം കുടുംബങ്ങൾക്ക് ഇത് പ്രയോജനകരമാകും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. ഇതിനായി സംസ്ഥാനത്തെ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി. അപേക്ഷകൾ കൃത്യമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി കാർഡ് നൽകും. എൽപിജി, വൈദ്യുതി കണക്ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.

Also Read-Wayanad Harthal : ഉരുൾപൊട്ടലിൽ കേന്ദ്ര സഹായമില്ല; വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും

സംസ്ഥാനത്തെ ജനങ്ങളെ പൂർണമായും പൊതു വിതരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 5 ലക്ഷം കാർഡുകൾ പുതുതായി നൽകിയിട്ടുണ്ട്. പുതിയ റേഷൻ കാർഡിന് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡെപ്യൂട്ടി മേയർ പി കെ രാജു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ കമലേശ്വരം കൗൺസിലർ വിജയകുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അതേസമയം സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഇനി സ്വന്തമായി വീട്ടിൽ ഇരുന്ന് ചെയ്യാം. മൊബൈൽ ഫോണിലൂടെയാണ് ചെയ്യാൻ പറ്റുന്നത്. നാഷണൽ ഇൻഫോർമാറ്റിക്ക് സെൻ്റർ വികസിപ്പിച്ച ‘മേരാ ഇ-കെവൈസി’ ആപ്പിലൂടെ ഇത് സ്വയം ചെയ്യാം.