5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Kerala Government Orders Vigilance Inquiry Against ADGP M R Ajith Kumar: അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിർമ്മാണം തുടങ്ങിയ കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം ഉണ്ടാവുക.

ADGP M R Ajith Kumar: ഒടുവിൽ വിജിലൻസ് അന്വേഷണം; എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
എഡിജിപി എം.ആർ.അജിത്കുമാർ (Image Courtesy: Ajith Kumar's Facebook)
nandha-das
Nandha Das | Updated On: 19 Sep 2024 22:37 PM

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയിലാണ് സർക്കാരിന്റെ ഉത്തരവ്. ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം. ഒരാഴ്ച മുൻപ് ഡിജിപി നൽകിയ ശുപാർശയിൽ സർക്കാർ നടപടിയെടുക്കാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.

അനധികൃത സ്വത്ത് സമ്പാദനം, സ്വർണക്കടത്തുകാരിൽ നിന്നും സ്വർണം മുക്കി, കവടിയാറിലെ വീട് നിർമ്മാണം ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം ഉണ്ടാവുക. അന്വേഷണസംഘത്തെ വെള്ളിയാഴ്ചയാണ് തീരുമാനിക്കുക. എഡിജിപിക്ക് പുറമെ സസ്‌പെൻഷനിൽ തുടരുന്ന മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം ഉണ്ടാകും.

സംസ്ഥാന പോലീസ് മേധാവി ഷൈഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശയിൽ സർക്കാർ നടപടിയെടുക്കാത്തതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഘടകകക്ഷിയായ സിപിഐയിൽ നിന്നുൾപ്പെടെ വൻ വിമർശനം ഉയർന്നതിനെ തുടർന്നാണ് ശുപാർശ ലഭിച്ച് അഞ്ച് ദിവസത്തിന് ശേഷം വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

നിലവിൽ എം ആർ അജിത് കുമാറിനെതിരെ ഡിജിപി ഷൈഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ, കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി മാമി എന്ന മുഹമ്മദ് ആറ്റൂരിന്റെ തിരോധനത്തിലും എഡിജിപിക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് വിജിലൻസ് അന്വേഷണം. ഇതോടെ, അജിത് കുമാർ ഇനി ക്രമസമാധാന ചുമതയിൽ തുടരുമോ ഇല്ലയോ എന്നുള്ള കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.