Hema Committee Report: ഇരകളും വേട്ടക്കാരും ഒരുമിച്ച് സിനിമ കോൺക്ലേവ്, നയരൂപീകരണ കമ്മിറ്റിയിൽ മുകേഷും

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെയുണ്ടായ ലൈംഗികാരോപണ പരാതികൾക്കിടയിലും സിനിമ കോൺക്ലേവുമായി സർക്കാർ മുന്നോട്ട്. വിദേശ ഡെലിഗേറ്റുകളടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. നവംബർ 23,24,25 ദിവസങ്ങളിൽ കോൺക്ലേവ് നടക്കുമെന്ന റിപ്പോർട്ടുകളുണ്ട്. മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെയുള്ള പ്ലാനാണ് പ്രാഥമിക ഷെഡ്യൂളിലുള്ളത്. ചുമതല ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എം കരുണിനാണ് കോൺക്ലേവിന്റെ നടത്തിപ്പ് ചുമതല. സിനിമാ കരട് നയം രൂപീകരിക്കാനുള്ള സമിതിയിൽ ലൈംഗികാരോപണം നേരിടുന്ന എംഎൽഎയും നടനുമായ എം മുകേഷുമുണ്ട്.

Hema Committee Report: ഇരകളും വേട്ടക്കാരും ഒരുമിച്ച് സിനിമ കോൺക്ലേവ്, നയരൂപീകരണ കമ്മിറ്റിയിൽ മുകേഷും

മുകേഷും സിനിമയുടെ പ്രതീകാത്മക ചിത്രവും( Representational Image)

Updated On: 

26 Aug 2024 10:58 AM

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെയുണ്ടായ ലൈംഗികാരോപണ പരാതികൾക്കിടയിലും സിനിമ കോൺക്ലേവുമായി സർക്കാർ മുന്നോട്ട്. നവംബർ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. വിദേശ ഡെലിഗേറ്റുകളടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെയുള്ള പ്ലാനാണ് പ്രാഥമിക ഷെഡ്യൂളിലുള്ളത്.

ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ചുമതല ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എം കരുണിനാണ്. നവംബർ 23,24,25 ദിവസങ്ങളിൽ കോൺക്ലേവ് നടക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. സിനിമമേഖലയ്ക്ക് വേണ്ടി നയം രൂപീകരിച്ച മറ്റ് സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്തതിന് ശേഷമാകും കരട് നയം രൂപീകരിക്കുക. കരട് നയം സിനിമ കോൺക്ലേവിലും ചർച്ചചെയ്യും. കരട് നയം രൂപീകരിക്കാനുള്ള സമിതിയിൽ ലൈംഗികാരോപണം നേരിടുന്ന എംഎൽഎയും നടനുമായി എം മുകേഷുമുണ്ട്.

2018-ലാണ് കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണമുന്നയിച്ചത്. കോടീശ്വരൻ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് റൂമിലെ ഫോണിലേക്ക് വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും വഴങ്ങാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ മുറിക്കടുത്തേക്ക് തന്നെ മാറ്റിയെന്നുമായിരുന്നു ആരോപണം. ഈ ആരോപണമാണ് മുകേഷിനെതിരെ കഴിഞ്ഞ ദിവസം വീണ്ടും ടെസ് ജോസഫ് ഉന്നയിച്ചത്. പരാതിക്കാരിയെ അറിയില്ലെന്നും താൻ സിപിഎം എംഎൽഎ ആയതിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം. നയരൂപീകരണത്തിന് മുന്നോടിയായി സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കൺസൾട്ടൻസിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ കൺസൾട്ടൻസിക്ക് സർക്കാർ ഒരുകോടി രൂപ അനുവദിച്ചത്.

സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുമ്പ് സിനിമാ മേഖലയിലെ പ്രമുഖരായ എല്ലാവരെയും ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്താനാണ് സർക്കാരിന്റെ ശ്രമം. നാലര കൊല്ലമായി ഹേമ കമ്മിറ്റി റിപ്പോർട്ട് കയ്യിൽ ഉണ്ടായിരുന്നിട്ടും എന്ത് നടപടിയെടുത്തെന്ന ചോദ്യത്തിനുള്ള സർക്കാരിന്റെ മറുപടിയാണ് സിനിമ കോൺക്ലേവ്. എന്നാൽ കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ സർക്കാരിന്റെ കോൺക്ലേവെന്നാണ് ഡബ്യൂസിസിയുടെ പരിഹാസം. പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് അഭിനേതാക്കളുടെ സംഘടനയും. എന്നാൽ ഭാവി സിനിമനയത്തിന് കോൺക്ലേവ് അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.

അതേസമയം, ഷാജി എം കരുണിനെതിരെ ആരോപണവുമായി സംവിധായിക രംഗത്തെത്തി. വനിതാ സംവിധായകർക്കായുള്ള സർക്കാറിന്റെ അഭിമാനപദ്ധതി അട്ടിമറിക്കാൻ KSFDC ചെയർമാൻ ഷാജി എൻ കരുണിന്റെ ഇടപെടലുണ്ടായെന്നും മാനസിക പീഡനം നേരിട്ടെന്നും സംവിധായിക മിനി ഐജി പറഞ്ഞു. തന്റെ സിനിമയുടെ റീലിസ് കാരണങ്ങൾ ഇല്ലാതെ മാറ്റിവച്ചു. കാര്യം തിരക്കിയപ്പോൾ സിനിമ കാണാനെ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിക്കും സംസകാരിക വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ വിഷയത്തിൽ പരാതി നൽകിയതിന് ശേഷമാണ് തന്റെ സിനിമ പുറത്തിറങ്ങിയതെന്നും അവർ വ്യക്തമാക്കി. ഇതിനിടെയാണ് ഷാജി എം കരുണിന് നടത്തിപ്പ് ചുമതല നൽകി സർക്കാർ സിനിമ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

Related Stories
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Neyyatinakara Gopan Swamy Samadhi : മരണസർട്ടിഫിക്കേറ്റ് എവിടെ? സംശയമുണ്ട്; ഗോപൻ സ്വാമി സമാധിയിൽ കോടതി
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്