5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: മേപ്പാടി ​ഗ്രാമപഞ്ചായത്തിനെ കെെ ഒഴിഞ്ഞ് സർക്കാർ; ആദ്യഘട്ടത്തിൽ ചെലവാക്കിയ തുക നൽകാനാവില്ല

Meppadi: സർക്കാരിന്റെ വാക്കാലുള്ള ഉറപ്പ് പ്രകാരം 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ച പഞ്ചായത്താണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. കേന്ദ്ര സഹായം ആവശ്യപ്പെട്ടിരിക്കെ മേപ്പാടിയോട് അവ​ഗണന സ്വീകരിക്കുന്നതിൽ ഇരട്ടത്താപ്പുണ്ടെന്നാണ് ആക്ഷേപം.

Wayanad Landslide: മേപ്പാടി ​ഗ്രാമപഞ്ചായത്തിനെ കെെ ഒഴിഞ്ഞ് സർക്കാർ; ആദ്യഘട്ടത്തിൽ ചെലവാക്കിയ തുക നൽകാനാവില്ല
Credits: Abhishek Chinnappa
athira-ajithkumar
Athira CA | Updated On: 22 Sep 2024 08:16 AM

വയനാട്: കേരളത്തിന്റെ ഹൃദയം തകർത്ത വയനാട് ഉരുൾപ്പൊട്ടലിൽ മേപ്പാടി ​ഗ്രാമപഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. പ്രാഥമിക ഘട്ടത്തിൽ ചെലവ് വന്ന അഞ്ച് ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നൽകിയപ്പോഴാണ് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാൻ ദുരന്ത നിവാരണ അതോറിറ്റി മറുപടി നല്‍കിയത്. വയനാടിനെ കെെപിടിച്ച് ഉയർത്തുന്നതിനായി കേന്ദ്രസഹായം ആവശ്യപ്പെട്ടിരിക്കെ, മേപ്പാടിയോടുള്ള സർക്കാർ സമീപനം അം​ഗീകരിക്കാൻ ആകില്ല.

ഉരുളെടുത്ത സമയത്ത് അടിയന്തര ചെലവിനായി പഞ്ചായത്തിന്റെ തനത് ഫണ്ട് എടുക്കാനും ചെലവാക്കുന്ന തുക പിന്നീട് നൽകാമെന്നുമായിരുന്നു സർക്കാർ പഞ്ചായത്തിന് ഉറപ്പുനൽകിയിരുന്നത്. സർക്കാരിന്റെ വാക്കാലുള്ള ഉറപ്പ് പ്രകാരം 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ച പഞ്ചായത്താണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ആംബുലൻസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്‍റെ വാടകയുമുൾപ്പെടെ നൽകുന്നതിനായാണ് പണം വിനിയോ​ഗിച്ചത്.

ദുരന്ത നിവാരണ അതോറിറ്റിക്ക് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ കത്തയച്ചെങ്കിലും തുക തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. 23 ലക്ഷം രൂപയാണ് ഇതുവരെ ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് മേപ്പാടി ​ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഇനിയും ബില്ലുകൾ കിട്ടേണ്ട സാഹചര്യമുള്ളതിനാൽ ചെലവ് ഇനിയും വർദ്ധിക്കുമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ.

ALSO READ: വയനാട് വാർത്ത വളച്ചൊടിച്ചത് ജനങ്ങളെ സർക്കാരിനെതിരാക്കാൻ; മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ഉരുൾപ്പൊട്ടലിൽ കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കെ മേപ്പാടിയോട് അവ​ഗണന സ്വീകരിക്കുന്നതിൽ ഇരട്ടത്താപ്പുണ്ടെന്ന് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ ആരോപണം. അതിജീവിതർക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിനുള്ള വലിയ തുക പഞ്ചായത്ത് കണ്ടെത്തേണ്ടതുണ്ടെന്നും നികുതി വരുമാനം കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്നും ഉറപ്പാണ്. സർക്കാർ പെർമിറ്റ് ഫീസിൽ ഇളവ് വരുത്തിയതിനാൽ 47 ലക്ഷം രൂപ തിരിച്ച് നല്‍കേണ്ടതും പഞ്ചായത്തിന് ബാധ്യതയായിട്ടുണ്ട്.

എന്നാൽ വയനാട് ദുരന്തത്തിൽ സംസ്ഥാനം കണക്ക് പെരുപ്പിച്ച് കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ സഹായം പരമാവധി ഉറപ്പുവരുത്താൻ തയ്യാറാക്കിയ മെമ്മോറാണ്ടമാണ്. ആ മൊമ്മോറാണ്ടത്തിലെ കണക്കുകള്‍ ചെലവിന്‍റെ കണക്കായി വ്യാഖ്യാനിച്ചാണ് മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയത്. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി ആലോചനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തത്തിന് ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്.

സർക്കാർ സഹായങ്ങൾ

മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ്ഡിആര്‍എഫില്‍ നിന്ന് 4 ലക്ഷവും സിഎംഡിആര്‍എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്.

​ദുരന്തത്തിൽ ​ഗുരുതര പരിക്കേറ്റ ഒരാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ഒരാഴ്ചയില്‍ താഴെ ആശുപത്രിയില്‍ കഴിഞ്ഞ 8 പേര്‍ക്കായി 4,43,200 രൂപയും ചെലവഴിച്ചു.

ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കി.

ഉപജീവന സഹായമായി ദുരന്തബാധിത മേഖലയിലെ 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. കിടപ്പ് രോഗികളായ 33 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി.

722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക 6000 രൂപ നല്‍കി വരുന്നു. 649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നല്‍കി.