5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T K Vinod Kumar: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു; ഇനി അമേരിക്കയിൽ അധ്യാപകൻ

T K Vinod Kumar Voluntary Retirement: 1992 ഐപിഎസ് ഉദ്യോഗസ്ഥനായ വിനോദ് കുമാർ കണ്ണൂർ സ്വദേശിയാണ്. സംസ്ഥാന ഇന്റലിജൻസ് മേധാവിയായി ആറുവർഷം പ്രവർത്തിച്ച വിനോദ് കുമാർ, മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.

T K Vinod Kumar: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു; ഇനി അമേരിക്കയിൽ അധ്യാപകൻ
T K Vinod Kumar. (Image Credits: Facebook)
neethu-vijayan
Neethu Vijayan | Published: 12 Jul 2024 17:30 PM

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ (T K Vinod Kumar) സ്വയം വിരമിച്ചു. അദ്ദേഹം നൽകിയ സ്വയം വിരമിക്കൽ (self retired) അപേക്ഷ സർക്കാർ അംഗീകരിച്ചു. 2025 ഓഗസ്റ്റിൽ സർവീസ് കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം സ്വയം വിരമിച്ചിരിക്കുന്നത്. അമേരിക്കയിലെ നോർത്ത് കരോലീന സർവകലാശാലയിലെ പ്രൊഫസറായി പോകുന്നതിനാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്വയം വിരമിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

ALSO READ: ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ

1992 ഐപിഎസ് ഉദ്യോഗസ്ഥനായ വിനോദ് കുമാർ കണ്ണൂർ സ്വദേശിയാണ്. സംസ്ഥാന ഇന്റലിജൻസ് മേധാവിയായി ആറുവർഷം പ്രവർത്തിച്ച വിനോദ് കുമാർ, മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. 30 വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം സ്വയം വിരമിക്കുന്നത്. കഴിഞ്ഞ വർഷം ടോമിൻ ജെ തച്ചങ്കരി വിരമിച്ചതിന് പിന്നാലെയാണ് ഡിജിപിയായി ടി കെ വിനോദ് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചത്.

നേരത്തെ ഇന്ത്യാന സർവകലാശാല സൗത്ത് ബെൻഡിൽ ക്രിമിനൽ ജസ്റ്റിസ് വിഭാഗം അസി. പ്രൊഫസറായി വിനോദ് കുമാർ സേവനം അനുഷ്ഠിച്ചിരുന്നു. 2013ൽ അദ്ദേഹത്തിന്റെ പബ്ലിക്ക് ഈവന്റ്‌സ് ആൻ്റ് പൊലീസ് റെസ്‌പോൺസ് എന്ന പുസ്തകം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയത് മികച്ച വിൽപന നേടിയിരുന്നു. ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എം ഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.