2025 Holidays: 2025-ല്‍ പൊതുഅവധി ദിനങ്ങള്‍ 27, ഏഴ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍
2025 Holidays: 2025-ലെ പൊതു അവധികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നൽകി.
തിരുവനന്തപുരം: അടുത്ത കലണ്ടർ വർഷത്തെ (2025) പൊതു അവധികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നൽകി. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ. 27 പൊതു അവധികളാണ് 2025-ൽ ഉള്ളത്.
അവധി ദിനങ്ങൾ:
ജനുവരി-2 വ്യാഴം (മന്നം ജയന്തി), ജനുവരി -26 ഞായർ (റിപ്പബ്ലിക് ദിനം), ഫെബ്രുവരി 26- ബുധൻ (ശിവരാത്രി), മാർച്ച്-31 (റംസാൻ), ഏപ്രിൽ 14 തിങ്കൾ (വിഷു), ഏപ്രിൽ 17- വ്യാഴം (പെസഹ വ്യാഴം), ഏപ്രിൽ 19 വെള്ളി (ദുഃഖവെള്ളി), മെയ് -1 വ്യാഴം (മെയ് ദിനം), ജൂൺ -6 വെള്ളി (ബക്രീദ്), ജൂലായ് -6 ഞായർ (മുഹറം), ജൂലായ്-24 വ്യാഴം (കർക്കടക വാവ്), ഓഗസ്റ്റ് -15 വെള്ളി (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ് -28 വ്യാഴം (അയ്യങ്കാളി ജയന്തി), സെപ്റ്റംബർ- 16 (മൂന്നാം ഓണം), നബിദിനം, സെപ്റ്റംബർ-4 വ്യാഴം (ഒന്നാം ഓണം), സെപ്റ്റംബർ-5 വെള്ളി (തിരുവോണം), സെപ്റ്റംബർ- 6 ശനി (മൂന്നാം ഓണം), സെപ്റ്റംബർ- 7 ഞായർ (നാലാം ഓണം), ഒക്ടോബർ 1 ബുധൻ (മഹാനവമി), ഒക്ടോബർ- 2 വ്യാഴം (വിജയദശമി/ ഗാന്ധി ജയന്തി), ഒക്ടോബർ- 20 തിങ്കൾ (ദീപാവലി), ഡിസംബർ -25 വ്യാഴം (ക്രിസ്മസ്).
പൊതു അവധി ദിവസങ്ങളായ രണ്ടാംശനി, ഞായർ ദിവസങ്ങളിൽ വരുന്ന മറ്റ് അവധികൾ: ജനുവരി 26 (റിപ്പബ്ലിക് ഡേ), ഏപ്രിൽ 20 (ഈസ്റ്റർ), ജൂലായ് 7(മുഹറം), സെപ്റ്റംബർ- 7 (നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി), സെപ്റ്റംബർ- 14 (ശ്രീകൃഷ്ണ ജയന്തി), സെപ്റ്റംബർ- 21 ( ശ്രീനാരായണ ഗുരു സമാധി).
നിയന്ത്രിത അവധി:
മാർച്ച് -4 (അയ്യാവൈകുണ്ഠസ്വാമി ജയന്തി), ഓഗസ്റ്റ് -9 (ആവണി അവിട്ടം), സെപ്റ്റംബർ- 17 (വിശ്വകർമദിനം).
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികൾ:
ജനുവരി- 26 (റിപ്പബ്ളിക് ദിനം), ഫെബ്രുവരി- 26 (ശിവരാത്രി), ഏപ്രിൽ- 19 (ദുഃഖ വെള്ളി), ഏപ്രിൽ- 1 (ബാങ്കുകളുടെ സാമ്പത്തിക വർഷ സമാപനം), മാർച്ച്-31 (റംസാൻ), മെയ് -1 (മെയ് ദിനം), ജൂൺ -6 (ബക്രീദ്), ഓഗസ്റ്റ് -15 (സ്വാതന്ത്ര്യദിനം), സെപ്റ്റംബർ- 7 (ശ്രീനാരായണ ഗുരു ജയന്തി), സെപ്റ്റംബർ-5 വെള്ളി (തിരുവോണം), (നബിദിനം), സെപ്റ്റംബർ-21 (ശ്രീനാരായണ ഗുരു സമാധി), ഒക്ടോബർ-2 (ഗാന്ധി ജയന്തി), ഒക്ടോബർ-20 (ദീപാവലി), ഡിസംബർ-25 (ക്രിസ്മസ്).