Bevco Liquor: മദ്യ നിരോധനം മാറി… ഇനി ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും; വിൽക്കാനായി സംസ്ഥാന സർക്കാർ അനുമതി

Bevco Liquor To Lakshadweep: ഇതുവരെ മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. എന്നാൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്.

Bevco Liquor: മദ്യ നിരോധനം മാറി... ഇനി ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും; വിൽക്കാനായി സംസ്ഥാന സർക്കാർ അനുമതി

ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്ക്. ​(Image Credits: Gettyimages)

Published: 

09 Sep 2024 07:19 AM

തിരുവനന്തപുരം: ഇനി മുതൽ നമ്മുടെ ബെവ്കൊ മദ്യം (Bevco Liquor) ലക്ഷദ്വീപിലും (Lakshadweep) ലഭ്യമാകും. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകൾക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകികൊണ്ട് ഉത്തരവിറക്കി. ഇതുവരെ മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. എന്നാൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

മദ്യ നിരോധനം മാറ്റുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തുകയായിരുന്നു. ടൂറിസ്റ്റുകൾക്കായി ബെഗാരം ദ്വീപിലാണ് മദ്യവിൽപ്പന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻ്റ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകിയത്.

കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു അപേക്ഷയിലെ പ്രധാന ആവശ്യം. അപേക്ഷ പരിശോധിച്ച ശേഷം എക്സൈസ് കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ചയും നടത്തിയിരുന്നു. ചർച്ചയ്ക്ക് പിന്നാലെ മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകുകയായിരുന്നു.

ALSO READ: വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം തെന്ന പ്രത്യേകതയും ഇതിനുണ്ട്. അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസിൽ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവിൽപ്പനക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് സർക്കാരിൻറെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു.

എക്സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച സംസ്ഥാന സർക്കാർ, ലക്ഷദ്വീപിലേക്ക് ഒറ്റത്തവണയായി മദ്യവിൽപ്പന നടത്താൻ ബെവ്ക്കോയ്ക്ക് അനുമതി നൽകുകയായിരുന്നു. എന്നാൽ ഇനി ലക്ഷദ്വീപ് ഭരണകൂടമാണ് ഏതൊക്കെ ബ്രാൻഡ് വേണമെന്നും, എത്ര രൂപക്ക് മദ്യം വേണമെന്നും ആവശ്യപ്പെടാൻ. ഇതിനായി ബെവ്കോ എഡിക്ക് പ്രത്യേക അപേക്ഷയും നൽകണം. ഇതുകൂടാതെ മദ്യം അതിർത്തി കടത്തികൊണ്ടുപോകാൻ എക്സൈസിൻറെ പ്രത്യേക അനുമതിയും ആവശ്യമാണ്. ഈ നടപടി പൂർത്തിയാക്കിയാൽ കോഴിക്കോട്, കൊച്ചി വെയർ ഹൗസുകളിൽ നിന്നും മദ്യം ലക്ഷദ്വീപിലേക്ക് കടക്കും.

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന മദ്യം ഡിസ്ലറികളിൽ നിന്നും കയറ്റുമതി ചെയ്യാൻ മാത്രമാണ് നിലവിൽ എക്സൈസ് ചട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. ബെവ്കോ വെയർ ഹൗസിൽ നിന്നും വിൽപ്പന നടത്തണമെങ്കിൽ ചട്ടഭേദഗതികൊണ്ടുവരണമെന്നതാണ് ശ്രദ്ധേയം. അതിനാൽ ലക്ഷദ്വീപിലേതുപോലെ വരുമാനം ലഭിക്കുന്ന അപേക്ഷകൾ ബെവ്ക്കോയ്ക്ക് ലഭിക്കാൻ ചട്ടഭേദഗതിയെ കുറിച്ചും സർക്കാർ ആലോചനകൾ പുരോഗമിക്കുന്നുണ്ട്. ബെവ്കോയുടെ ഔട്ട്ലെറ്റ് ലക്ഷദ്വീപിൽ തുടങ്ങണമെന്ന അപേക്ഷയും സർക്കാരിന് മുന്നിൽ നിലവിലുണ്ട്.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍