Ration Distribution: പുതുവത്സരത്തിൽ കഞ്ഞികുടി മുട്ടില്ല; ഡിസംബറിലെ റേഷൻ വിതരണം നീട്ടി

Kerala Extends Ration Supply for December : ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച (04-01-2025) മുതല്‍ ആരംഭിക്കും.

Ration Distribution: പുതുവത്സരത്തിൽ കഞ്ഞികുടി മുട്ടില്ല; ഡിസംബറിലെ റേഷൻ വിതരണം നീട്ടി

Ration Supply

Updated On: 

01 Jan 2025 09:48 AM

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷൻ വിതരണം നാളെ വരെ നീട്ടി. ഇക്കാര്യം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച (04-01-2025) മുതല്‍ ആരംഭിക്കും. ജനുവരിയില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിഹിതമായി 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം. 10.90 രൂപ നിരക്കിൽ നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ലഭിക്കും.നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും.

അറിയിപ്പ്
(1) റേഷൻ വിതരണവുമായി ബന്ധപ്പെട്ട് വൈകുന്നേരം 5.30-ന് ശേഷം ചില സാങ്കേതിക തടസ്സങ്ങളുണ്ടായ സാഹചര്യത്തിൽ, നേരത്തെ തീരുമാനിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 2024 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.01.2025 (വ്യാഴാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
(2) 03.01.2025 (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2025 ജനുവരി മാസത്തെ റേഷൻ വിതരണം 04.01.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ജനുവരി മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Also Read: ജനുവരി മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; ആനുകൂല്യങ്ങള്‍ ഇപ്രകാരം

ജനുവരി മാസത്തെ റേഷന്‍ വിഹിതം പരിശോധിക്കാം

  • അന്ത്യോദയ അന്ന യോജന (എഎവൈ)- എഎവൈ കാര്‍ഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിന് പുറമേ രണ്ട് പായ്ക്കറ്റ് ആട്ട, ഒന്നിന് ഏഴ് രൂപ നിരക്കിലും ലഭിക്കും.
  • മുന്‍ഗണന വിഭാഗം (പിഎച്ച്എച്ച്)- പിഎച്ച്എച്ച് കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും മൂന്ന് കിലോ കുറച്ച് അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒന്നിന് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
  • പൊതുവിഭാഗം (എന്‍പിഎസ്)- എന്‍പിഎസ് കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ എന്‍പിഎസ് അധിക
  • വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 1.90 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
  • പൊതുവിഭാഗം (എന്‍പിഎന്‍എസ്)- എന്‍പിഎന്‍എസ് കാര്‍ഡിന് ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.
  • പൊതുവിഭാഗം (എന്‍പിഐ)- എന്‍പിഐ കാര്‍ഡിന് രണ്ട് കിലോ അരി കിലോ.്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

അതേസമയം 2025 ജനുവരി ഒന്നുമുതൽ റേഷൻ കാർഡ് ഇടപാടുകളിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ട് ഉയർന്നിരുന്നു. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങൾ പാലിക്കണം. റേഷന്‍ വിതരണ സംവിധാനം പൂര്‍ണമായും സുതാര്യമാക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റേഷന്‍ കാര്‍ഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക, അര്‍ഹരായവരിലേക്ക് മാത്രം റേഷന്‍ എത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കും ഇ കെവൈസി നിര്‍ബന്ധമാക്കിയത്. ഇത് ചെയ്യുന്നതിലൂടെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കും സാധിക്കും.

Related Stories
Sandeep Varier: ‘തെറ്റ് പറ്റി പോയി, ഇനി ആവർത്തിക്കില്ല’; വധഭീക്ഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചെന്ന് സന്ദീപ് വാര്യർ
Fire attack in Kasaragod: പരാതി നൽകിയതിൽ പക; കടയിലിട്ട് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
NCERT Text Book: ‘രാജ്യത്തിൻ്റെ ഭാഷാവൈവിധ്യത്തെ തകർക്കുന്നു’; എൻസിഇആർടി പുസ്തകങ്ങൾക്ക് ഹിന്ദി പേര് നൽകിയതിനെതിരെ വി ശിവൻകുട്ടി
Kerala Weather Update: കുട കൈയിൽ എടുത്തോ; അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ ശക്തമായ മഴ, കടലാക്രമണത്തിന് സാധ്യത
Home Birth: ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവിടെ എന്തെല്ലാം അക്രമം നടക്കുന്നു: സമസ്ത നേതാവ്‌
Adv. PG Manu Death Case: അഡ്വ. പി.ജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ചവരുടെയടക്കം മൊഴിയെടുക്കും
സ്വർണം തരാമെന്ന് പറഞ്ഞാലും ഇവരെ വിവാഹം ചെയ്യരുത്
കട്ടിയുള്ള മുടിയ്ക്കായി എന്ത് ചെയ്യാം?
പതിവായി ഏലയ്ക്ക വെള്ളം കുടിച്ചാലോ?
സ്വർണം വാങ്ങുന്നത് നിക്ഷേപത്തിനാണോ? എങ്കിൽ ഈ ആഭരണങ്ങൾ വാങ്ങൂ