Driving School Vehicle Colour : ഡ്രൈവിങ്ങ് സ്കൂൾ വാഹനത്തിന് പുതിയ നിറം; തീരുമാനം എപ്പോൾ?
Kerala Driving School New Colour Code: സംസ്ഥാനത്ത് നിലവിൽ 30,000 ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങളാണുള്ളത്. ഇവയിൽ എൽ ബോർഡും ഡ്രൈവിങ്ങ് സ്കൂളിൻ്റെ പേരും മാത്രമാണ് സാധാരണ ഉണ്ടാവാറുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിക്കാൻ ശുപാർശ. ജൂലൈയിലായിരിക്കും ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുക. നിലവിൽ വാഹനങ്ങൾക്ക് ഏകീകൃത നിറമില്ല. പുതിയ തീരുമാനം നടപ്പിലായാൽ ഇനി മഞ്ഞ നിറമായിരിക്കും വാഹങ്ങൾക്ക്. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാര്‍ശ.
സംസ്ഥാനത്ത് നിലവിൽ 30,000 ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങളാണുള്ളത്. ഇവയിൽ എൽ ബോർഡും ഡ്രൈവിങ്ങ് സ്കൂളിൻ്റെ പേരും മാത്രമാണ് സാധാരണ ഉണ്ടാവാറുള്ളത്. മഞ്ഞ നിറം വന്നാൽ ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങൾ വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: നിരത്തിനെ കോളാമ്പിയാക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
പുതിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം വഴി പ്രകോപിതരായിരിക്കുന്ന ഡ്രൈവിങ്ങ് സ്കൂൾ ഉടമകളെ പുതിയ തീരുമാനം പ്രകോപിപ്പിച്ചേക്കുമെന്നാണ് സൂചനയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയാക്കിയത് പോലുള്ള മണ്ടൻ പരിഷ്കാരങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഇത് നിലവിൽ പിൻവലിക്കാൻ ഒരുങ്ങുകയെന്നാണ് സൂചന. കേരളത്തിൽ മഞ്ഞ നിറത്തിലുള്ളത് സ്കൂൾ വാഹനങ്ങളാണ്. നേരത്തെ ടിപ്പർ ലോറികൾക്ക് ഇത്തരത്തിൽ കളർ കോഡ് നടപ്പാക്കിയത് പിൻവലിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ടാക്സി വാഹനങ്ങളും മഞ്ഞ നിറത്തിലാണുള്ളത്. എന്നാൽ കേരളത്തിൽ ഇത് മഞ്ഞ നമ്പർ പ്ലേറ്റ് മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. ഓട്ടോറിക്ഷകള്‍ക്കും സംസ്ഥാനത്ത് മഞ്ഞ നിറമാണ്.
അതേസമയം ഓട്ടോറിക്ഷകൾക്ക് സംസ്ഥാനം മുഴുവനും ഓടാന്‍ കഴിയുന്ന തരത്തിലുള്ള പെർമിറ്റ് വേണമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പായില്ല. ഇത് സംബന്ധിച്ച് ഭരണ കക്ഷിയുടെ തന്നെ തൊഴിലാളി സംഘടനയായ സിഐടിയു ആണ് നിവേദനം നൽകിയത്. നിലവിൽ ഓട്ടോകൾക്ക് അതാത് ജില്ലകളിൽ മാത്രമെ ഓടാൻ കഴിയു.