PK Sajeev Passed Away: കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ പികെ സജീവ് അന്തരിച്ചു
Kerala Congress M Vvice Chairman PK Sajeev: കെ എം മാണിയുടെ സന്തത സഹചാരിയായിരുന്നു പി കെ സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സർവീസായിരുന്ന പിപികെ ആൻഡ് സൺസ് ഉടമകളിൽ ഒരാളായിരുന്നു സജീവ്.
കൊച്ചി: കേരള കോൺഗ്രസ് എം സംസ്ഥാന വൈസ് ചെയർമാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് (82) (PK Sajeev Passed Away) അന്തരിച്ചു. കെ എം മാണിയുടെ സന്തത സഹചാരിയായിരുന്നു പി കെ സജീവ്. പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സർവീസായിരുന്ന പിപികെ ആൻഡ് സൺസ് ഉടമകളിൽ ഒരാളായിരുന്നു സജീവ്. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ നടക്കും.