5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas New Year Bumper 2025 : ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ…; ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിക്ക് റെക്കോഡ് വില്പന; കൂടുതല്‍ വിറ്റത് പാലക്കാട്ട്

Christmas New Year Bumper 2025 Lottery Sale: ഈ മാസം 17ന് വിൽപ്പന ആരംഭിച്ച ബമ്പർ ടിക്കറ്റിന്റെ ഭൂരിഭാ​ഗവും ഇതിനോടകം വിറ്റു പോയതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ വില്പനയാണ് ഈ വർഷം നടക്കുന്നത്.

Christmas New Year Bumper 2025 : ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ…; ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിക്ക് റെക്കോഡ് വില്പന; കൂടുതല്‍ വിറ്റത് പാലക്കാട്ട്
ക്രിസ്മസ് ന്യൂ ഇയർ ബമ്പർ Image Credit source: Kerala Lotteries Department
sarika-kp
Sarika KP | Updated On: 23 Dec 2024 22:44 PM

തിരുവനന്തപുരം: കുറച്ച് വൈകി വന്നാൽ എന്താ വിൽപനയിൽ റെക്കോർഡ് വർധനയാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ തീർത്തിരിക്കുന്നത്. ഈ മാസം 17ന് വിൽപ്പന ആരംഭിച്ച ബമ്പർ ടിക്കറ്റിന്റെ ഭൂരിഭാ​ഗവും ഇതിനോടകം വിറ്റു പോയതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ വില്പനയാണ് ഈ വർഷം നടക്കുന്നത്. 2025 ഫെബ്രുവരി അഞ്ചാം തീയ്യതി നറുക്കെടുക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പറിന് 400 രൂപയാണ് വില.

വിൽപ്പന ആരംഭിക്കുമ്പോൾ ആകെ ഇരുപത് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിവരെ 13,48,670 ടിക്കറ്റുകളും വിറ്റു പോയി. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിൽപ്പനയിലും ഒന്നാം സ്ഥാനത്ത് പാലക്കാട് തന്നെയാണ്. 2,75,050 ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചു. 1,53,400 ടിക്കറ്റുകൾ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

Also Read: മക്കളെ അടുത്ത ബമ്പറെത്തി, 20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ; പക്ഷെ ഒരു ട്വിസ്റ്റുണ്ട്

പൂജ ബമ്പർ ജേതവിനെ കണ്ടെത്തിയിട്ടും ക്രിസ്മസ് ന്യൂ ഇയർ ബമ്പർ എത്താൻ വൈകിയത് ഏറെ ചർച്ചയായിരുന്നു. സമ്മാനത്തുകയിൽ മാറ്റം വരുത്തിയും അതെ തുടർന്നുള്ള ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധത്തെ തുടർന്നാണ് ബമ്പർ എത്താൻ വൈകിയത്. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ അച്ചടി വരെ ഭാഗ്യക്കുറി വകുപ്പിന് നിർത്തിവെക്കേണ്ടി വന്നിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ഡിസംബർ 17ന് വിപണിയിലേക്കെത്തിച്ചിരിക്കുകയാണ് ലോട്ടറി വകുപ്പ്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഭാഗ്യക്കുറി വകുപ്പ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു.

2024 ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ സമ്മാനഘടന

ഒന്നാം സമ്മാനം – 20 കോടി രൂപ
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം – ഒരു കോടി രൂപ
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 2,000 രൂപ
എട്ടാം സമ്മാനം – 1,000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
പത്താം സമ്മാനം – 400 രൂപ

ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുസ് – നവവത്സര ബമ്പറിന് ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നൽകുന്നതോടൊപ്പം10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനം നൽകും. നാലാം സമ്മാനമാകട്ടെ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിയ്ക്കും.