5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas New Year Bumper 2025 : മക്കളെ അടുത്ത ബമ്പറെത്തി, 20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ; പക്ഷെ ഒരു ട്വിസ്റ്റുണ്ട്

Christmas New Year Bumper 2025 BR101 Price And Sale : 400 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധത്തെ തുടർന്നാണ് ക്രിസ്മസ് ബമ്പർ വിപണിയിൽ എത്താൻ വൈകിയത്.

Christmas New Year Bumper 2025 : മക്കളെ അടുത്ത ബമ്പറെത്തി, 20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ; പക്ഷെ ഒരു ട്വിസ്റ്റുണ്ട്
ക്രിസ്മസ് ന്യൂ ഇയർ ബമ്പർ (Image Courtesy : Kerala Lotteries Department Facebook)
jenish-thomas
Jenish Thomas | Updated On: 18 Dec 2024 23:17 PM

പൂജാ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി ഏറെ നാളുകളായിട്ടും അടുത്ത ബമ്പർ അവതരിപ്പിക്കാതെ ഇരിക്കുകയായിരുന്നു സംസ്ഥാന ലോട്ടറി വകുപ്പ്. സമ്മാനത്തുകയിൽ മാറ്റം വരുത്തിയും അതെ തുടർന്നുള്ള ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധത്തെ തുടർന്നാണ് അടുത്ത ബമ്പറായ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ (Christmas New Year Bumper 2025) അവതരിപ്പിക്കാൻ ലോട്ടറി വകുപ്പ് വൈകിയത്. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ അച്ചടി വരെ ഭാഗ്യക്കുറി വകുപ്പിന് നിർത്തിവെക്കേണ്ടി വന്നിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി വിപണിയിലേക്കെത്തിച്ചിരിക്കുകയാണ് ലോട്ടറി വകുപ്പ്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഭാഗ്യക്കുറി വകുപ്പ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.

20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ

കഴിഞ്ഞ വർഷത്തെ പോലെ ഒന്നാം സമ്മാനം 20 കോടി രൂപയാണ് ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിനുള്ളത്. അതേസമയം രണ്ട് മുതൽ ബാക്കിയുള്ള സമ്മാനത്തുക എത്രയാണെന്ന് ഭാഗ്യക്കുറി വകുപ്പിൻ്റെ സോഷ്യൽ മീഡിയ പേജിൽ വെളിപ്പെടുത്തിട്ടില്ല. ഒന്നാം സമ്മാനം 20 കോടി രൂപ എന്ന് മാത്രമാണ് പോസ്റ്റിൽ ലോട്ടറി വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒപ്പം ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ നറുക്കെടുപ്പ് 2025 ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് നടത്തും. ബിആർ 101 എന്ന ശ്രേണിയലാണ് ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ എത്തുക.

ALSO READ : Kerala Lottery Result Today December 18: ഇന്നത്തെ കോടിപതി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം

അതേസമയം കഴിഞ്ഞ വർഷത്തെ അതേ സമ്മാനഘടനയാകും ഇത്തവണതേത് എന്ന് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധത്തെ തുടർന്ന് സമ്മാനഘടനയിൽ മാറ്റം വരുത്തുന്നതിൽ നിന്നും ഭാഗ്യക്കുറി വകുപ്പ് പിന്മാറിയിരുന്നു. അതിനാൽ അച്ചടി നിർത്തിയ ഭാഗ്യക്കുറി വകുപ്പ് കഴിഞ്ഞ വർഷത്തെ അതേ ഡിസൈനിൽ ഈ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഇറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

2024 ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ സമ്മാനഘടന

ഒന്നാം സമ്മാനം – 20 കോടി രൂപ
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം – ഒരു കോടി രൂപ
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 2,000 രൂപ
എട്ടാം സമ്മാനം – 1,000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
പത്താം സമ്മാനം – 400 രൂപ

ഇതെ സമ്മാനഘടനയാണെങ്കിലും രണ്ടാം സമ്മാനം മുതൽ എത്ര പേർക്കാണ് നൽകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ഏജൻ്റുമാർ ലോട്ടറി എടുക്കാൻ ആഗ്രഹിക്കുന്നവരും. നേരത്തെ ബമ്പറിൻ്റെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടി കുറയ്ക്കാനായിരുന്നു ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചിരുന്നത്. 5,000, 2,000, 1,000 എന്നീ സമ്മാനത്തുകകള്‍ വെട്ടിക്കുറച്ചുകൊണ്ടായിരുന്നു സർക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനെതിരെയാണ് ലോട്ടറി ഏജൻ്റുമാർ രംഗത്തെത്തിയത്. ഇതോടെ ഭാഗ്യക്കുറി വകുപ്പ് ബമ്പറിൻ്റെ അച്ചടി താൽക്കാലികമായി നിർത്തിവെച്ചു.

റിപ്പോർട്ടുകൾ പ്രകാരം പുതുക്കിയ സമ്മാനഘടനയുമായി ലോട്ടറി വകുപ്പ് ഏകദേശം 12 ലക്ഷത്തോളം ബമ്പർ ഭാഗ്യക്കുറി അച്ചടിച്ചിരുന്നു. അത് പിൻവലിച്ചതോടെ ഭാഗ്യക്കുറി വകുപ്പിന് ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കുടാതെ വലിയതോതിൽ നഷ്ടം ലോട്ടറി ഏജൻ്റുമാർക്ക് സംഭവിച്ചിട്ടുണ്ട്. ശബരിമല സീസൺ ആയതിനാൽ അന്യസംസ്ഥാനത്ത് നിന്നും വരുത്ത ഭക്തർ ഉൾപ്പെടെയുള്ളവർക്ക് ടിക്കറ്റ് വാങ്ങാൻ സാധിച്ചിട്ടില്ല. ഇത് പ്രധാനമായും ബാധിച്ചത് ലോട്ടറി ഏജൻ്റുമാരെയാണ്. കഴിഞ്ഞ തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ജേതാവ് ശബരിമലയിൽ തീർഥാടനത്തിന് എത്തിയ ഭക്തനായിരുന്നു.

Latest News