5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Piravi 2024: കേരളം… കേരളം… കേളികൊട്ടുയരുന്ന കേരളം’; നവംബർ 1, ഐക്യകേരളത്തിന് 68-ാം പിറന്നാൾ

Kerala Piravi: രൂപം കൊണ്ട് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോ​ഗ്യം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.

Kerala Piravi 2024: കേരളം… കേരളം… കേളികൊട്ടുയരുന്ന കേരളം’; നവംബർ 1, ഐക്യകേരളത്തിന് 68-ാം പിറന്നാൾ
Beauty Of Kerala( Image Credits: Social media)
athira-ajithkumar
Athira CA | Updated On: 31 Oct 2024 18:05 PM

ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ..നാളെ നവംബർ 1. കേരള സംസ്ഥാനത്തിന്റെ 68-ാം പിറന്നാൾ. 1956 നവംബർ1-നാണ് കേരളം രൂപം കൊണ്ടത്. ഭൂപടത്തിന്റെ ഒരറ്റത്ത് മലകൾക്കിടയിൽ കടലിനെ തൊട്ട് നിവർന്നങ്ങനെ മലയാളം കേരളം. രൂപം കൊണ്ട് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോ​ഗ്യം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.

1919-ൽ കെപി കേശവ മേനോൻ മദിരാശിയിൽ ഐക്യകേരളം എന്ന ആശയം മുന്നോട്ട് വച്ചപ്പോൾ കേട്ടവരൊക്കെ അമ്പരന്നു. ​ഗോകർണ്ണം മുതൽ കന്യാകുമാരി വരെയായിരുന്നു ആദ്യത്തെ ഐക്യകേരള സങ്കൽപ്പം. എന്നാൽ അത് മാറി. തുളുനാടും നേത്രാവതി പുഴയും നീല​ഗിരിയുമെല്ലാമുള്ള തിരുനൽവേലിയൊളം വരുന്ന മലയാള നാട്., ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതിന് ശേഷം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്ന് കേരളം രൂപം കൊള്ളുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. ഇന്ന് നാം കാണുന്ന കേരളത്തിന്റെ പിറവിക്ക് പിന്നിൽ ഒട്ടേറെ പോരാട്ടങ്ങളുടെ കഥയുണ്ട്. തുടക്കം മുതൽ വിവിധ വിഷയങ്ങളിൽ കേരളം എന്ന കൊച്ചു സംസ്ഥാനം ആളുകളുടെ ശ്രദ്ധയാകർഷിച്ചു.

കേരളം എന്ന ഭൂഭാ​ഗം എന്ന് രൂപമെടുത്തു എന്നോ ഇവിടെ എന്നുമുതൽ മനുഷ്യവാസം ഉടലെടുത്തെന്നോ നമുക്കറിയില്ല. പക്ഷേ ഒന്നറിയാം ഇന്നീ മണ്ണ് നമ്മ‌ൾ നാല് കോടി മലയാളികളുടെ മാതൃഭൂമിയാണ്. നീലസാ​ഗരവും സഹ്യസാനുവും അതിരിടുന്ന കാടും കാട്ടാറും നാടും നാട്ടാരും വയലുകളും കായലുകളും നിറയുന്ന വർണവിസ്മയങ്ങളുടെ ഇടം. നമ്മുടെ സ്വന്തം അമ്മ മലയാളം. അഞ്ചു ജില്ലകൾ മാത്രമായി രൂപംകൊണ്ട കേരള സംസ്ഥാനത്തിൽ ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളുമുണ്ട്. ഓരോ ജില്ലകൾക്കും അതിന്റേതായ തനത് സവിശേഷതകളുമുണ്ട്.

ഓരോ പിറന്നാളും ഓർമ്മപ്പെടുത്തലുകളാണ്. എന്തു നേടിയെന്നും എന്തൊക്കെ കെെവിട്ട് പോയെന്നുമുള്ള ഓർമ്മപ്പെടുത്തൽ. നൂറ്റാണ്ടുകൾക്ക് മുമ്പ്, ആയിരം വർഷങ്ങൾക്ക് മുമ്പേ പ്രസിദ്ധമായൊരു തുറമുഖത്തെ നമ്മൾ തിരികെ പിടിച്ചു, അങ്ങ് വിഴിഞ്ഞത്. തലസ്ഥാനം തുറമുറഖത്തിന്റെ മേനി പറഞ്ഞാൽ കൊച്ചി മെട്രോയുടെ വേ​ഗം മുന്നിൽ വയ്ക്കും. ഐടിയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഈ നാട് മുന്നോട്ട് തന്നെ. കല, സംസ്കാരം, സാഹിത്യം തുടങ്ങി ഒട്ടവനവധി മേഖലകളിൽ അനേകം പ്രതിഭകളെ വാർത്തെടുത്തു.