5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala By-election 2024: വയനാട്ടില്‍ പ്രിയങ്ക, പാലക്കാട് രാഹുലും ചേലക്കരയില്‍ രമ്യയും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്‌

Rahul Mamkoottathil and Ramya Haridas: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട രമ്യയ്ക്ക് ഒരവസരം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണ സര്‍വേയ്ക്ക് പുറമെ രാഹുലിനെ തുണച്ചു.

Kerala By-election 2024: വയനാട്ടില്‍ പ്രിയങ്ക, പാലക്കാട് രാഹുലും ചേലക്കരയില്‍ രമ്യയും; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്‌
രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രിയങ്കാ ഗാന്ധി, രമ്യ ഹരിദാസ്‌ (Image Credits: Social Media)
shiji-mk
Shiji M K | Updated On: 16 Oct 2024 19:51 PM

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക്  (Kerala By-election 2024) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുന്നത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് മത്സരിക്കുക. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ ഫലവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പങ്കുവഹിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട രമ്യയ്ക്ക് ഒരവസരം കൂടി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണ സര്‍വേയ്ക്ക് പുറമെ രാഹുലിനെ തുണച്ചു.

Also Read: Kerala By Election 2024: കേരളം ‘പോര്’ ഉടന്‍; മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി ചൊവാഴ്ച വൈകീട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് വോട്ടെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും ഇന്നേ ദിവസം തന്നെയാണ്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും ഒരുപോലെ വിജയിച്ചതോടെയാണ് വയനാട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ മണ്ഡലങ്ങളിലും ഒഴിവ് വരികയായിരുന്നു. ഒക്ടോബര്‍ 25വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. 28നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

Also Read: Assembly Elections 2024 : അടുത്തത് ‘മഹായുദ്ധം’; മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

അതേസമയം, കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ സി വേണുഗോപാല്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി കേരളത്തിലെത്തും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പ്രിയങ്ക ഗാന്ധി പ്രചരണത്തിന് വേണ്ടി വരുന്നതിനാല്‍ കേരളത്തില്‍ ക്യാമ്പ് ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.