5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Session : താങ്കൾ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ്… നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

CM Pinarayi Vijayan and Leader Of Opposition V D Satheesan : ജനങ്ങൾക്കുവേണ്ടി എന്തും ചെയ്യും. ജനങ്ങൾക്കു വേണ്ടിയാണ്. ജനങ്ങളുടെ കൂടെയാണ്. ജനങ്ങളുടെ ദാസനാണ്.' എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞു.

Kerala Assembly Session : താങ്കൾ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ്… നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
CM Pinarayi Vijayan and VD Satheesan
aswathy-balachandran
Aswathy Balachandran | Updated On: 04 Jul 2024 14:18 PM

തിരുവനന്തപുരം: നിയമസഭയിൽ നേർക്കുനേർ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് വാക്കുകൾകൊണ്ട് പരസ്പരം കൊമ്പുകോർത്തത്. എസ്.എഫ്.ഐയുടെ അതിക്രമങ്ങൾക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച ശേഷം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു സംഭവം. താങ്കൾ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ് എന്നായിരുന്നു വി.ഡി. സതീശൻ്റെ വാക്കുകൾ. തിരിച്ച് അതേ നാണയത്തിൽ മുഖ്യൻ്റെ വിനയത്തോടെയുള്ള മറുപടി എത്തി.

താൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പറഞ്ഞത്. ‘നിങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. നവകേരളസദസ്സിൽ യാത്ര ചെയ്തപ്പോൾ നിങ്ങൾക്ക് തോന്നി നിങ്ങൾ മഹാരാജാവാണെന്ന് സതീശൻ തുറന്നടിച്ചു. നിങ്ങളോട് ഞങ്ങൾ പറയുന്നു, നിങ്ങൾ മഹാരാജാവല്ല, നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നും’ വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിൽ ഇടപെട്ടുകൊണ്ടാണ് മുഖ്യമന്ത്രി ഇതിന് മറുപടി കൊടുത്തത്. ‘ഞാൻ മഹാരാജാവൊന്നുമല്ല, ഞാൻ ജനങ്ങളുടെ ദാസനാണ്.

ALSO READ : കലയുടെ മൃതദേഹം സെപ്ടിടാങ്കിലുമല്ല? മാന്നാർ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്?

എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ് എന്ന് ഊന്നിപ്പറയുകയും ജനങ്ങളുടെ കൂടെയാണ് നിന്നിട്ടുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ജനങ്ങൾക്കുവേണ്ടി എന്തും ചെയ്യും. ജനങ്ങൾക്കു വേണ്ടിയാണ്. ജനങ്ങളുടെ കൂടെയാണ്. ജനങ്ങളുടെ ദാസനാണ്.’ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷവും മഹാരാജാവല്ല എന്ന് പ്രതിപക്ഷനേതാവ് വീണ്ടും മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

‘നിങ്ങള്… അധികാരം കയ്യിൽ വന്നപ്പോൾ അമിതമായ അധികാരം ഉപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെ വരെ ന്യായീകരിച്ചപ്പോൾ, നിങ്ങൾ ആ കുട്ടികളെ മുഴുവൻ മർദ്ദിച്ചപ്പോൾ, നിങ്ങൾ വിചാരിച്ചു നിങ്ങൾ മഹാരാജാവാണെന്ന്. ‘ -സതീശൻ പറഞ്ഞു. ഇതോടെ സഭയിൽ ബഹളം കൂടുകയും പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നുണ്ടോ എന്നു സ്പീക്കർ വിളിച്ചു ചോദിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപകരമായ പരാമർശങ്ങൾ സഭാരേഖകളിൽ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു.