Kerala Assembly Session: നിയമസഭ സമ്മേളനം ഇന്ന് മുതൽ; വിവാദങ്ങൾ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

Kerala Assembly Session to Begin Today: 9 ദിവസം ചേരാൻ നിശ്ചയിച്ചിരിക്കുന്ന സമ്മേളനം ഈ മാസം 18-നാണ് അവസാനിക്കുക. സമ്മേളനത്തിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.

Kerala Assembly Session: നിയമസഭ സമ്മേളനം ഇന്ന് മുതൽ; വിവാദങ്ങൾ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

കേരള നിയമസഭ (Image Credits: Kerala Legislative Assembly Facebook)

Updated On: 

04 Oct 2024 09:34 AM

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. 9 ദിവസമാണ് സമ്മേളനം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ സമ്മേളനത്തിൽ പ്രാധാന്യം നൽകുന്നത് നിയമ നിർമാണത്തിനാണെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സമ്മേളനത്തിൽ സംസാരിക്കും.

ഈ സമ്മേളന കാലയളവിൽ ആറ് ബില്ലുകളാണ് സഭ പരിഗണിക്കുക. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലാ ഭേദഗതി ബിൽ, കേരള കന്നുകാലി പ്രജനന ബിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, പേമെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസ് ഭേദഗതി ബിൽ, പ്രവാസി കേരളീയരുടെ ക്ഷേമനിധി ബിൽ, കേരള പി.എസ്.സി ഭേദഗതി ബിൽ എന്നിവയാണ് പരിഗണിക്കുക എന്ന് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.

വയനാട് ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. പ്രതിപക്ഷവും വിഷത്തിൽ നിലപാട് അറിയിക്കും. അതേസമയം, തൃശൂർ പൂരം കലക്കൽ, എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

അൻവറിന് എവിടെ ഇരിപ്പിടമൊരുക്കുമെന്ന ചോദ്യത്തിന് തറയിലിരിക്കേണ്ടി വരില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. എൽഡിഎഫ് മുന്നണി വിട്ട ഇടത് സ്വതന്ത്രൻ പിവി അൻവർ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കിട്ടായിരുക്കും ഇരിക്കുക എന്നാണ് സൂചന.

Related Stories
Wild Elephant Attack: വീണ്ടും കാട്ടാന കലി; പാലക്കാട് യുവാവിന് ദാരുണാന്ത്യം, ഇന്ന് ഹർത്താൽ
Kottayam Engineer Death: ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് എഞ്ചിനീയറായ യുവാവ് ആത്മഹത്യ ചെയ്തു
Kerala Rain Alert: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഒപ്പം ഇടിമിന്നലും കാറ്റും
Marriage Registration: വിവാഹ രജിസ്‌ട്രേഷനും സ്മാർട്ടായി; വരനും വധുവും സ്ഥലത്തില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം
Malappuram Home Birth: ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവിന് താത്പര്യമില്ല; മലപ്പുറത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതി മരിച്ചു
MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ
ഭര്‍ത്താവിനോടൊപ്പം വെള്ളമടിച്ചാല്‍ ഗുണങ്ങള്‍ ഏറെ!
ഇനി ഓറഞ്ച് ജ്യൂസ് കയ്ക്കില്ല; ഇങ്ങനെ ചെയ്‌തോളൂ
കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ കരിമ്പ് ചവച്ച് തന്നെ കഴിക്കൂ.