Kerala Assembly Session : എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോ….സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

Kerala Assembly Session Muhammad riyas: സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്ന് ഇതിനു മറുപടിയായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ 4095 കിലോമീറ്റര്‍ റോഡുകളില്‍ പ്രവൃത്തി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala Assembly Session : എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോ....സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

Muhammad riyas

Published: 

05 Jul 2024 12:13 PM

തിരുവനന്തപുരം: എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകും. കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ആണ് ചുറ്റിയത്. സാധാരണക്കാര്‍ക്ക് അതു പറ്റുമോ… സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള വിഷയത്തിൽ ഉയർന്ന ചോദ്യമാണിത്. ചോദിച്ചത് യുഡിഎഫിലെ നജീബ് കാന്തപുരം ആയിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലാണ് ഈ വിഷയത്തെപ്പറ്റി ചോദ്യമുയർന്നത്.

സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്ന് ഇതിനു മറുപടിയായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ 4095 കിലോമീറ്റര്‍ റോഡുകളില്‍ പ്രവൃത്തി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവൃത്തി നടക്കുക എന്നുവെച്ചാല്‍ ഇത്രയും കിലോമീറ്റര്‍ റോഡുകള്‍ ഭാവിയില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു എന്നാണ് അര്‍ത്ഥം എന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും ഡിസൈന്‍ റോഡുകളായിട്ടാണ് ഉയര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡിന്റെ പരിപാലനത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മറുപടിയിൽ മന്ത്രി പറഞ്ഞു.

ALSO READ : ഒന്നര വർഷം മുൻപത്തെ കൂടോത്ര പ്രയോ​ഗം; ഉയിര് പോകാതിരുന്നത് ഭാഗ്യമെന്ന് കെ സുധാകര

ഇതിന്റെ ഭാ​ഗമായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയാണ് അതില്‍ പ്രധാനം. 19,908 കിലോമീറ്റര്‍ റണ്ണിങ് കോണ്‍ട്രാക്ട് വഴി പരിപാലിക്കുകയാണെന്നും ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാലനത്തിന് മാത്രമായി 824 കോടി രൂപയാണ് ഭരണാനുമതി നല്‍കിയത്.

ഈ വിവരങ്ങളെല്ലാം മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തിനുള്ള മറുപടി ആയാണ് അവതരിപ്പിച്ചത്. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുദ്ധിമുട്ട് ഉണ്ടാകുന്ന ഇടങ്ങളില്‍ അതു പരിഹരിച്ച് മുന്നോട്ടു പോകുന്ന സർക്കാർ നടപടിയെപ്പറ്റിയും അദ്ദേഹം പറയാൻ മറന്നില്ല.

എന്നാൽ വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണ് ഇതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി നജീബ് കാന്തപുരം വീണ്ടും പറഞ്ഞു. യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്നതു പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നതെന്നും നജീവ് വിമർശിച്ചു. ഇത്രയും പരാജയപ്പെട്ട ഒരു വകുപ്പ് സംസ്ഥാനത്ത് വേറെ ഇല്ലെന്നും നജീബ് കാന്തപുരം ആരോപിച്ചു.

Related Stories
Brewery in Palakkad: കേരളത്തിൽ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കും; പാലക്കാട് ബ്രൂവറി അനുവദിച്ച് മന്ത്രിസഭ
Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ സമാധി ഇന്ന് പൊളിക്കും, അനുവദിക്കില്ലെന്ന് കുടുംബം; വൻ പോലീസ് സന്നാഹം
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍