Amoebic Meningoencephalitis : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മരണം; കോഴിക്കോട് യുവതി മരിച്ചു
Amoebic Meningoencephalitis Kozhikode Death : ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി ചികിത്സയിലായിരുന്നു. തലച്ചോറിനെ ബാധിക്കുന്ന അപൂർവമായ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം

Kozhikode Medical CollegeImage Credit source: PTI
കോഴിക്കോട് : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെങ്ങോട്ടുകാവ് സ്വദേശിനി 39കാരിയാണ് മരണപ്പെട്ടത്. ഒരു മാസത്തോളമായി യുവതി മെഡിക്കൽ കോളേജ് അശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു.
97 ശതമാനം മരണനിരക്കുള്ള അപൂർവ്വ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതിലൂടെയാണ് ഈ രോഗം ഉണ്ടാകുന്നത്. തലച്ചോറിനെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കിലൂടെ മസ്തിഷ്കത്തിലേക്ക് നയിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയാണ് ഈ രോഗം പടർത്തുന്ന അമീബ തലച്ചോറിലേക്കെത്തുന്നത്.