Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സന്തോഷ വാർത്ത; പുതിയ ധനസഹായം ഈ വർഷം മുതൽ, നേട്ടം ഈ ജില്ലകളിലെ കർഷർക്ക് മാത്രം

Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർ ഈ വർഷം മുതൽ സബ്സിഡി. കൃഷി വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച കേര പദ്ധിതിയിലൂടെയാണ് ധനസഹായം നൽകുന്നത്.

Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സന്തോഷ വാർത്ത; പുതിയ ധനസഹായം ഈ വർഷം മുതൽ, നേട്ടം ഈ ജില്ലകളിലെ കർഷർക്ക് മാത്രം

പ്രതീകാത്മക ചിത്രം

nithya
Published: 

13 Apr 2025 20:45 PM

ചെറുകിട കർഷകർക്ക് ഈ വർഷം മുതൽ സബ്സിഡി വിതരണം ചെയ്യും. കൃഷി വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച കേര പദ്ധിതിയിലൂടെയാണ് കർഷകർക്ക് ധനസഹായം നൽകുന്നത്. റബ്ബർ, ഏലം, കാപ്പി കർഷകർക്കാണ് സബ്സിഡി നൽകുന്നത്.

സബ്സിഡി ലഭിക്കുന്നത് ആർക്കൊക്കെ?

റബ്ബർ, ഏലം, കാപ്പി കർഷകർക്കാണ് സബ്സിഡി. അഞ്ച് ഹെക്ടർ വരെ കൃഷി ഭൂമിയുള്ള റബ്ബർ കർഷകർക്കാണ് ധനസഹായം ലഭിക്കുന്നത്. കൂടാതെ, എട്ട് ഹെക്ടർ വരെ ഏലം കൃഷിയുള്ളവർക്കും പത്ത് ഹെക്ടർ വരെ കാപ്പി കൃഷിയുള്ളവർക്കുമാണ് സബ്സിഡി ലഭിക്കുന്നത്.

സബ്സിഡി തുക

റബ്ബർ കൃഷിക്ക് ഹെക്ടറൊന്നിന് 75,000 രൂപയും ഏലത്തിന് ഹെക്ടറൊന്നിന്‌ 1,00,000 രൂപയുമാണ് ലഭിക്കുന്നത്. കാപ്പി കൃഷിക്ക് ഹെക്ട‍റൊന്നിന് 1,10,000 രൂപയാണ് സബ്സിഡി തുക.

ഏതൊക്കെ ജില്ലകളിൽ?

റബ്ബർ കൃഷി: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ആറ് ജില്ലകളിലെ റബ്ബർകർഷകർക്കാണ് സഹായം.
കാപ്പി കൃഷി: വയനാട് ജില്ലക്കാർക്ക്
ഏലം കൃഷി: ഇടുക്കി ജില്ലയിൽ നിന്നുള്ളവർക്ക്

Related Stories
NEET Exam: നീറ്റ് പരീക്ഷയ്ക്കെത്തിയത് വ്യാജ ഹാൾടിക്കറ്റുമായി; കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി
Thrissur Pooram 2025: ഇനി പൂരക്കാലം; തെക്കേ ഗോപുരനട ഇന്ന് തുറക്കും
Rajeev Chandrasekhar: ഇടത് നേതാക്കള്‍ കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി ഫ്ലെക്സ് അടിച്ച് സ്വന്തം പേരിലാക്കാൻ മാത്രം അറിയുന്നവര്‍; വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍
Rabies Death: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു
NEET Exam Impersonation Case: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം; വിദ്യാർത്ഥി പിടിയിൽ
Suresh Gopi: നിയന്ത്രണങ്ങള്‍ നല്ലതാണ്, തൃശൂര്‍ പൂരം കാണാന്‍ പോകുന്നത് ആദ്യമായി: സുരേഷ് ഗോപി
ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രം വിവാഹം
അനാരോഗ്യകരമായ ജീവിതശൈലി ഹൃദയത്തിന്റെ പ്രായം വര്‍ധിപ്പിക്കും
കുരുമുളക് പതിവായി കഴിക്കൂ! ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല
സ്‌ട്രെസ് കുറയ്ക്കാൻ പനീർ കഴിക്കാം