Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സന്തോഷ വാർത്ത; പുതിയ ധനസഹായം ഈ വർഷം മുതൽ, നേട്ടം ഈ ജില്ലകളിലെ കർഷർക്ക് മാത്രം
Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർ ഈ വർഷം മുതൽ സബ്സിഡി. കൃഷി വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച കേര പദ്ധിതിയിലൂടെയാണ് ധനസഹായം നൽകുന്നത്.

ചെറുകിട കർഷകർക്ക് ഈ വർഷം മുതൽ സബ്സിഡി വിതരണം ചെയ്യും. കൃഷി വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച കേര പദ്ധിതിയിലൂടെയാണ് കർഷകർക്ക് ധനസഹായം നൽകുന്നത്. റബ്ബർ, ഏലം, കാപ്പി കർഷകർക്കാണ് സബ്സിഡി നൽകുന്നത്.
സബ്സിഡി ലഭിക്കുന്നത് ആർക്കൊക്കെ?
റബ്ബർ, ഏലം, കാപ്പി കർഷകർക്കാണ് സബ്സിഡി. അഞ്ച് ഹെക്ടർ വരെ കൃഷി ഭൂമിയുള്ള റബ്ബർ കർഷകർക്കാണ് ധനസഹായം ലഭിക്കുന്നത്. കൂടാതെ, എട്ട് ഹെക്ടർ വരെ ഏലം കൃഷിയുള്ളവർക്കും പത്ത് ഹെക്ടർ വരെ കാപ്പി കൃഷിയുള്ളവർക്കുമാണ് സബ്സിഡി ലഭിക്കുന്നത്.
സബ്സിഡി തുക
റബ്ബർ കൃഷിക്ക് ഹെക്ടറൊന്നിന് 75,000 രൂപയും ഏലത്തിന് ഹെക്ടറൊന്നിന് 1,00,000 രൂപയുമാണ് ലഭിക്കുന്നത്. കാപ്പി കൃഷിക്ക് ഹെക്ടറൊന്നിന് 1,10,000 രൂപയാണ് സബ്സിഡി തുക.
ഏതൊക്കെ ജില്ലകളിൽ?
റബ്ബർ കൃഷി: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ആറ് ജില്ലകളിലെ റബ്ബർകർഷകർക്കാണ് സഹായം.
കാപ്പി കൃഷി: വയനാട് ജില്ലക്കാർക്ക്
ഏലം കൃഷി: ഇടുക്കി ജില്ലയിൽ നിന്നുള്ളവർക്ക്