5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K C Venugopal: ‘ഇപി ജയരാജനെ ബലിയാടാക്കി സിപിഎം കൈ കഴുകി’; കെ സി വേണുഗോപാൽ

KC Venugopal Reacts to EP Jayarajan Removal as LDF Convenor: സർക്കാർ ആദ്യം പരിഗണിക്കേണ്ടത് നെഹ്‌റു ട്രോഫി വള്ളം കളിയാണ് അല്ലാതെ ബേപ്പൂരിലെ വള്ളം കളിയല്ല. ബേപ്പൂരിൽ വള്ളം കളി സംഘടിപ്പിച്ചുകൊണ്ട് ഇവിടെ മാത്രം വേണ്ടെന്നു വയ്ക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്.

K C Venugopal: ‘ഇപി ജയരാജനെ ബലിയാടാക്കി സിപിഎം കൈ കഴുകി’; കെ സി വേണുഗോപാൽ
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
nandha-das
Nandha Das | Updated On: 31 Aug 2024 15:43 PM

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയ സിപിഎം നടപടിയെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഎമ്മിന്റെ ഈ നടപടി കൈ കഴുകലെന്നും, ഇപി ജയരാജനെ പാർട്ടി ബലിയാടാക്കിയെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ഇപി ജയരാജൻ പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത് ഒരുപാട് വർഷങ്ങൾക്ക് മുൻപാണെന്നും, മുഖ്യമന്ത്രി അറിയാതെ ഇപി കൂടിക്കാഴ്ച നടത്തില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഇലക്ഷൻ കാലത്താണ് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഉണ്ടായത്. മുഖ്യമന്ത്രി അറിയാതെ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടക്കില്ലെന്നതും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യത്തിൽ അന്നൊന്നും നടപടിയെടുക്കാതെ ഇപ്പോൾ നടപടി എടുക്കുന്നത് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനാണ്. കുറ്റം ചെയ്തവരെ ഒളിപ്പിച്ച് വെച്ചുകൊണ്ട് പകരം വേറൊരാളെ ബലിയാടാക്കുകയാണ് സിപിഎം ചെയ്തത്. അന്ന് യഥാർത്ഥത്തിൽ തലസ്ഥാന നഗരിയിൽ വെച്ച് നടന്നത് പാർട്ടികൾ തമ്മിലുള്ള ഡീലിങ് ആണ്. ഇപ്പോൾ പുറത്ത് വന്ന എഡിജിപിക്കെതിരായ ആരോപണം ഗുരുതരമാണ്. എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് സമ്മതിക്കാനുള്ള ധൈര്യം കാണിക്കണമെന്നും’ കെ സി വേണുഗുഗോപാൽ പറഞ്ഞു.

ALSO READ: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജനെ നീക്കി

‘സർക്കാർ ആദ്യം പരിഗണിക്കേണ്ടത് നെഹ്‌റു ട്രോഫി വള്ളം കളിയാണ് അല്ലാതെ ബേപ്പൂരിലെ വള്ളം കളിയല്ല. ബേപ്പൂരിൽ വള്ളം കളി സംഘടിപ്പിച്ചുകൊണ്ട് ഇവിടെ മാത്രം വേണ്ടെന്നു വയ്ക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്. നെഹ്‌റു ട്രോഫി വള്ളം കളി നടത്താനുള്ള നടപടികൾ സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ മുകേഷിനെതിരെ വന്ന ആരോപണങ്ങൾ കാരണം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമ്പോൾ എൽദോസ് കുന്നപ്പള്ളി രാജിവെച്ചില്ലലോ എന്നാണ് സിപിഎംമ്മിന്റെ വാദം. എന്നാൽ ഇത് രണ്ടും വ്യത്യസ്ത സാഹചര്യങ്ങളാണ്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. അവർ ആ തീരുമാനം എടുത്തത് പാർട്ടിയുടെ ഉന്നത തലത്തിൽ ചർച്ച ചെയ്തതിനു ശേഷമാണെന്നാണ് എന്റെ വിശ്വാസം’ എന്നും അദ്ദേഹം പറഞ്ഞു.

Latest News