Kazhakoottam Girl Missing Live : കുട്ടിയെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങി; പോലീസ് സംഘം വിശാഖപട്ടണത്തേക്കു തിരിച്ചു
Kazhakoottam Girl Missing Live Updates: കുട്ടിയെ തിരിച്ചെത്തിച്ച ശേഷം വൈദ്യപരിശോധന ഉണ്ടായിരിക്കും. ഇതിനു ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിംഗ് കൊടുക്കാനും തീരുമാനം ഉണ്ട്.
LIVE NEWS & UPDATES
-
വീട് വിട്ടത് പഠിക്കാൻ വേണ്ടി
ജന്മനാട്ടിലെത്തി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരുന്നതിന് വേണ്ടിയാണ് താൻ വീട് വിട്ടതെന്ന് പെൺകുട്ടി. അമ്മ നിരന്തരം ഉപദ്രവിക്കുമെന്ന് പെൺകുട്ടി അറിയിച്ചതായി വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ അംഗങ്ങൾ. കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
-
പോലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു
അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം ആരംഭിച്ചു. കാണാതായി 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിക്കാൻ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചതായി വിവരം. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത് എന്നും അധികൃതർ വ്യക്തമാക്കി.
-
പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് വെച്ച് കണ്ടെത്തി
പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് വെച്ച് കണ്ടെത്തി. 37 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി ആഹാരമൊന്നും കഴിച്ചിട്ടില്ലെന്നും അവശയാണെന്നുമാണ് റിപ്പോര്‍ട്ട്.
-
ഒരു സംഘം അസമിലേക്കും
കുട്ടി മൂന്നു പ്രാവശ്യം ട്രെയിനില്‍ കയറിയിറങ്ങി. ഒടുവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പം മുമ്പ് കയറിയെന്നാണ് റിപ്പോര്‍ട്ട്. എല്ലാ സ്റ്റേഷനുകളിലേക്കും പൊലീസ് സംഘം പുറപ്പെട്ടു. കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഒരു സംഘം പൊലീസ് കുട്ടിയുടെ ജന്മദേശമായ അസമിലേക്കും പോകും.
-
ബെംഗളരൂവിലും പരിശോധന
തസ്മിനായി കർണാകയിലെ ബെംഗളൂരുവിലും പരിശോധന. കുട്ടി ബെംഗളൂരിവിലേക്ക് പോയെന്ന് അന്വേഷണ സംഘത്തിന് സംശയം. ചെന്നൈയിൽ നിന്നും ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിൽ കയറി പെൺകുട്ടി ബെംഗളൂരുവിലേക്ക് തിരിച്ചെന്നാണ് സംശയം
-
കുട്ടി പോയത് ചെന്നൈയിലേക്കോ?
കാണാതായ 13കാരിയെ തേടി അന്വേഷണ സംഘം ചെന്നൈയിലേക്ക്. ചെന്നൈ എഗ്മോർ ട്രെയിനിൽ കുട്ടി പോയതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേരള പോലീസിൻ്റെ അഞ്ചംഗ സംഘം ചെന്നൈയിലേക്ക് തിരിച്ചിരിക്കുന്നത്.
-
പെണ്‍കുട്ടി ചെന്നൈയിലെത്തി
പെണ്‍കുട്ടി ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിന്‍ ഇറങ്ങുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
-
അഞ്ച് ട്രെയിൻ കേന്ദ്രീകരിച്ചുള്ള പരിശോധന
തസ്മീനെ തേടി കന്യാകുമാരിയിൽ നിന്നുള്ള അഞ്ച് ട്രെയിനുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കുട്ടി കന്യാകുമാരിയിൽ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
-
ചെന്നൈ എഗ്മോർ ഐലൻ്റ് എക്ല്പ്രസ്സിൽ
പ്ലാറ്റ് ഫോമുകൾ കേന്ദ്രീകരിച്ച് അന്വേഷണം, കന്യാകുമാരിയിൽ നിന്ന് ചെന്നൈ എഗ്മോർ ഐലൻ്റ് എക്ല്പ്രസ്സിൽ കുട്ടി വീണ്ടും തിരികെ കയറിയതായി സംശംയം
-
ട്രെയിനുകൾ തോറും പരിശോധന
വിവിധ ട്രെയിനുകൾ കേന്ദ്രീകരിച്ച് പരിശോധന
-
വിവേക് എക്സപ്രസ്സിൽ?
കുട്ടി ആസാമിലേക്കുള്ള വിവേക് എക്സ്പ്രസ്സിൽ കയറിയതായി സംശയിക്കുന്നു, ട്രെയിൻ ഇപ്പോൾ ആന്ധ്രാപ്രദേശിലേക്ക് എത്തുന്നു
-
കന്യാകുമാരിയിൽ ഇല്ല?
കുട്ടി കന്യാകുമാരിയിൽ ഉണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായിട്ടില്ല
-
Kazhakoottam Girl Missing : കുട്ടി അസമിലേക്കോ
കഴക്കൂട്ടത്ത് നിന്നും കാണാതായ 13-കാരി അസമിലേക്ക് പോയേക്കാമെന്ന് നിഗമനം
തിരുവനന്തപുരം:തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ കുട്ടിയെ കേരളത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിയെ തിരികെ കൊണ്ടുവരാനായി ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്. കുട്ടി നിലവിൽ ആർപിഎഫിന്‍റെ സംരക്ഷണയിലാണ് എന്നാണ് വിവരം. വൈകാതെ ചൈൽഡ്‍ലൈന് കൈമാറും. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ തിരിച്ചെത്തിച്ച ശേഷം വൈദ്യപരിശോധന ഉണ്ടായിരിക്കും. ഇതിനു ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിംഗ് കൊടുക്കാനും തീരുമാനം ഉണ്ട്.