KaWaCHam: ആരും പേടിക്കരുത്…. സംസ്ഥാനത്ത് പലയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും; നടക്കുന്നത് കവച് പരീക്ഷണം
KaWaCHam Testing: വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് 'കവചം' എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും. എന്നാൽ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ (KaWaCHam – Kerala Warning Crisis and Hazards Management System) പ്രവർത്തന പരീക്ഷണമാണ് ഒക്ടോബ4 ഒന്ന് ചൊവ്വാഴ്ച നടക്കുന്നതെന്ന് അറിയിച്ചു. സംസ്ഥാനതലത്തിൽ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നാളെ നടക്കാൻ പോകുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമെ അവയിൽ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെയായിട്ടാണ് ഈ സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, സംസ്ഥാനത്ത് രാവിലെയും വൈകുന്നേരവുമായാണ് സൈറണുകളുടെ പരീക്ഷണം നടക്കുന്നത്. എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും സൈറണുകളുടെ ട്രയൽ റൺ നടക്കും. പള്ളിപ്പുറം സൈക്ലോൺ സെന്റ4, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പാലിയം ഗവ. എച്ച് എസ് എസ്, ഗവ. ജെബിഎസ് കുന്നുകര, ഗവ. എംഐയുപിഎസ് വെളിയത്തുനാട്, ഗവ. എച്ച്എസ് വെസ്റ്റ് കടുങ്ങല്ലൂ4, ഗവ. ബോയ്സ് എച്ച്എസ്എസ്., ആലുവ, ഗവ. ഹയ4 സെക്ക9ഡറി സ്കൂൾ, ശിവ9കുന്ന്, മുവാറ്റുപുഴ, ഗവ. ഹയ4 സെക്ക9ഡറി സ്കൂൾ, മുടിക്കൽ, ഗവ. ഗസ്റ്റ് ഹൗസ്, എറണാകുളം, ഡിഇഒസി എറണാകുളം കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് എറണാകുളം ജില്ലയിൽ ട്രയൽ റൺ നടക്കുന്നത്.
മലപ്പുറം ജില്ലയിലെ എട്ടു സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളും ചൊവ്വാഴ്ച വൈകിട്ട് 3.35 നും 4.10 നും ഇടയിൽ മുഴങ്ങുമെന്നാണ് റിപ്പോർട്ട്. ജിഎച്ച്എസ്എസ് പാലപ്പെട്ടി, ജിഎച്ച്എസ്എസ് തൃക്കാവ്, ജിഎംഎൽപിഎസ് കൂട്ടായി നോർത്ത്, ജിയുപിഎസ് പുറത്തൂർ പടിഞ്ഞാറെക്കര, ജിഎംയുപിഎസ് പറവണ്ണ, ജിഎഫ്എൽപിഎസ് പരപ്പനങ്ങാടി, ജിഎംവിഎച്ച്എസ്എസ് നിലമ്പൂർ, ജിവിഎച്ച്എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പേടിക്കരുതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.