Periya Twin Murder Verdict: വധശിക്ഷ പ്രതീക്ഷിച്ച് കുടുംബം, ആറ് വർഷത്തെ നിയമപോരാട്ടം, 20 മാസം നീണ്ട വിചാരണ; പെരിയയിൽ ഇനി?

Periya Twin Murder Verdict: കേസിലെ 10 പ്രതികൾക്കു ഇരട്ട ജീവപര്യന്തം തടവുശിക്ഷയും നാല് പ്രതികൾക്ക് 5 വർഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. 1 മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവാണ് ശിക്ഷ.

Periya Twin Murder Verdict: വധശിക്ഷ പ്രതീക്ഷിച്ച് കുടുംബം, ആറ് വർഷത്തെ നിയമപോരാട്ടം, 20 മാസം നീണ്ട വിചാരണ; പെരിയയിൽ ഇനി?

Youth Congress Workers Kripash And Sharath Lal

Published: 

03 Jan 2025 13:03 PM

കാസർകോട്: ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികൾക്കും ശിക്ഷ വിധിച്ചു. കേസിലെ 10 പ്രതികൾക്കു ഇരട്ട ജീവപര്യന്തം തടവുശിക്ഷയും നാല് പ്രതികൾക്ക് 5 വർഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. 1 മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവാണ് ശിക്ഷ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിലെ ശിക്ഷവിധി വന്നിരിക്കുന്നത്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ മാസം 28 ന് കണ്ടെത്തിയിരുന്നു.

Also Read: പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, വിധിയിൽ തൃപ്തരല്ലെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി എട്ടാം​ഗം സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിൽ ​ഗുരുതര പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസ് നാൾവഴികൾ

2019 ഫെബ്രുവരി 18: രാഷ്ട്രീയ കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ.സജി (സജി ജോർജ് – 40) എന്നിവരെ അറസ്റ്റ് ചെയ്തു.

2019 ഫെബ്രുവരി 21: കേസ് സിബിഐക്ക് വിടണമെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെ ആവശ്യം ശക്തമാക്കിയതോടെ കേസ് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി. എസ് പി വി എം മുഹമ്മദ് റഫീഖിനായിരുന്നു കേസിൽ അന്വേഷണ ചുമതല. കേസിൽ കൂടുതൽ സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിലായി.

2019 മാർച്ച് 2: കേസിന്റെ അന്വേഷണം നടത്തുന്ന എസ്പി: വി.എം.മുഹമ്മദ് റഫീഖിനടക്കം പലർക്കും സ്ഥലംമാറ്റം ലഭിച്ചു. പകരം കോട്ടയം ക്രൈംബ്രാഞ്ചിലെ കെ.എം.സാബു മാത്യുവിന് ചുമതല നൽകി.

2019 മാർച്ച് 16: കേസിൽ കല്യോട്ട് സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റു ചെയ്തു.

ഏപ്രിൽ 1: കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു

2019 മേയ് 14: പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠൻ, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനും അറസ്റ്റിൽ.

2019 മേയ് 16 :വിദേശത്ത് ഒളിവിലായിരുന്ന പ്രതി സുബീഷിനെ മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തു.

2019 മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ.

2019 ജൂലൈ 17 : കേസിന്റെ വിചാരണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി

2019 സെപ്റ്റംബർ 12: സിബിഐക്ക് അന്വേഷണം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

2019 ഒക്ടോബർ 29: 13 പ്രതികളെ ഉൾപ്പെടുത്തി സിബിഐ എഫ്ഐആർ സമർപ്പിച്ചു.

2019 ഡിസംബർ 1: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു.

2021 ഡിസംബർ 3: സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.

2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി.

2024 ഡിസംബർ 23: കേസിന്റെ വിചാരണ പൂർത്തിയായി.

2024 ഡിസംബർ 28: കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. 10 പേരെ വെറുതെവിട്ടു.

2025 ജനുവരി 03: പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും അടയ്ക്കണം. 14, 20, 21 22 പ്രതികൾക്കു 5 വർഷം തടവിനു പുറമെ 10,000 രൂപ പിഴയും കോടതി ചുമത്തി.

Related Stories
Kerala School Kalolsavam Point Table : കലോത്സവപ്പൂരത്തില്‍ കണ്ണൂരിന്റെ പടയോട്ടം, വിട്ടുകൊടുക്കാതെ തൃശൂരും കോഴിക്കോടും; നാലാം ദിനവും ആവേശമേറും
PV Anvar : കൈകോര്‍ക്കാന്‍ അന്‍വര്‍ ‘റെഡി’, ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫ്; ജയിലില്‍ നിന്ന് പുറത്തെത്തിയ എംഎല്‍എയ്ക്ക് വഴി നീളെ സ്വീകരണം
Chottanikkara Skelton: 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ തലയോട്ടിയും അസ്ഥികൂടവും; സംഭവം ചോറ്റാനിക്കരയിൽ, അന്വേഷണം
PV Anvar MLA: പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം
Kerala Rain Alert: ചൂടിന് ആശ്വാസമേകി മഴ വരുന്നൂ; സംസ്ഥാനത്ത് 5 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala Lottery Results: ഇന്നത്തെ 75 ലക്ഷത്തിൻ്റെ ഭാ​ഗ്യവാൻ നിങ്ങളോ? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ