5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Express: മറ്റൊരു എഞ്ചിൻ ഘടിപ്പിച്ച് യാത്ര തുടര്‍ന്നു; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

Kasargod-Thiruvananthapuram Vande Bharat Express Delay: ഒടുവിൽ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ എ‍ഞ്ചിൻ കൊണ്ടുവന്ന് വന്ദേഭാരതുമായി ബന്ധിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്.

Vande Bharat Express: മറ്റൊരു എഞ്ചിൻ ഘടിപ്പിച്ച് യാത്ര തുടര്‍ന്നു; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്
വന്ദേഭാരത് (Image Credits: Social Media)
sarika-kp
Sarika KP | Updated On: 05 Dec 2024 07:12 AM

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ട കാസർ​ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രപ്രശ്നം പരി​ഹരിച്ചു. ഒടുവിൽ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ എ‍ഞ്ചിൻ കൊണ്ടുവന്ന് വന്ദേഭാരതുമായി ബന്ധിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5:30ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട വന്ദേഭാ​രത് എക്സ്പ്രസാണ് മണിക്കുറുകളോളം ഷൊര്‍ണൂര്‍ പാലത്തിനടുത്ത് നിര്‍ത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇവിടെ നിന്ന് സ്റ്റേഷനിലേക്ക് തിരികെ എത്തിക്കുകയും മറ്റൊരു എഞ്ചിന്‍ കൊണ്ടുവരുന്നത് വരെ കാത്തിരിക്കുകയുമായിരുന്നു. സാങ്കേതിക തകാരാറിനെ തുടർന്ന് ട്രെയിനിന്റെ വാതില്‍ തുറക്കാൻ സാധിച്ചിരുന്നില്ല.കൂടാതെ, എസികളും പ്രവർത്തിക്കാതെ വന്നതോടെ യാത്രക്കാർ വലഞ്ഞു. കണക്ഷന്‍ സര്‍വീസുകള്‍ ലഭിക്കാഞ്ഞതോടെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനാകാതെ പല യാത്രക്കാരും വലഞ്ഞു.

Also Read-Vande Bharat Express: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി; വാതിൽ തുറക്കാൻ കഴിയുന്നില്ല, വലഞ്ഞ് യാത്രക്കാർ

കാസർ​ഗോഡ് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ രാത്രി രണ്ടരയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൊർണൂർ പാലത്തിന് സമീപം ഒന്നര മണിക്കൂറിലേറെ പിടിച്ചിട്ടിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ട്രെയിന് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചത്. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് രാത്രി ഒമ്പത് മണിയോടെയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടത്. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ട് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇന്ന് കൂടുതൽ പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം, തൃശൂർ ഭാഗത്തേക്കുള്ള കണ്ണൂർ – എറണാകുളം ഇന്റർസിറ്റി അടക്കമുള്ള ട്രെയിനുകളും ഇത് മൂലം വൈകുകയാണ്.