Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; ക്ഷേത്ര ഭാരവാഹികളടക്കം 3 പ്രതികൾക്ക് ജാമ്യം

Kasaragod Firecracker Blast Updates: കർശന ഉപാധികളോടെയാണ് മൂവർക്കും ജാമ്യം നൽകിയിരിക്കുന്നത്. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പടക്കം പൊട്ടിക്കാൻ ഒപ്പമുണ്ടായിരുന്ന കെ വി വിജയൻ എന്നയാളെക്കൂടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ നിലവിൽ ഇയാൾ റിമാൻഡിലാണ്.

Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; ക്ഷേത്ര ഭാരവാഹികളടക്കം 3 പ്രതികൾക്ക് ജാമ്യം

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ നിന്നുള്ള ദൃശ്യങ്ങൾ (Image Credits: Social Media)

Published: 

01 Nov 2024 19:39 PM

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ (nileswaram firecracker blast) അറസ്റ്റു ചെയ്ത മൂന്നു പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവർക്കാണ് ജാമ്യം നൽകിയത്.

കർശന ഉപാധികളോടെയാണ് മൂവർക്കും ജാമ്യം നൽകിയിരിക്കുന്നത്. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പടക്കം പൊട്ടിക്കാൻ ഒപ്പമുണ്ടായിരുന്ന കെ വി വിജയൻ എന്നയാളെക്കൂടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ നിലവിൽ ഇയാൾ റിമാൻഡിലാണ്. പരിക്കേറ്റവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

അതേസമയം അറസ്റ്റിലായ വിജയന് ഇതേ ക്ഷേത്രത്തിൽ മുമ്പ് വെടിക്കെട്ടിനിടെ പരിക്കേറ്റ് രണ്ട് വിരലുകൾ നഷ്ടമായിരുന്നതായി പോലീസ് പറഞ്ഞു. 14 വർഷം മുൻപാണ് സംഭവം നടന്നത്. ഇടതുകൈയിലെ ചെറുവിരലും മോതിരവിരലുമാണ് അപകടത്തിൽ നഷ്ടമായത്. തിങ്കളാഴ്ച രാത്രി പടക്കം പൊട്ടിക്കുമ്പോൾ രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍