5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kasaragod Firecracker Blast Death: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സന്ദീപ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

Kasaragod Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ നിന്നുള്ള ദൃശ്യങ്ങൾ (Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 02 Nov 2024 21:01 PM

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ (Kasaragod Firecracker Blast) ഒരു മരണം. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് മരണത്തിന് കീഴടങ്ങിയത്. ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സന്ദീപ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. വധശ്രമം കൂടി ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അതേസമയം അപടകത്തിന് പിന്നാലെ അറസ്റ്റിലായ മൂന്നു പ്രതികൾക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവർക്കാണ് ജാമ്യം നൽകിയത്.

കർശന ഉപാധികളോടെയാണ് മൂവർക്കും ജാമ്യം നൽകിയത്. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പടക്കം പൊട്ടിക്കാൻ ഒപ്പമുണ്ടായിരുന്ന കെ വി വിജയൻ എന്നയാളെക്കൂടെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ നിലവിൽ ഇയാൾ റിമാൻഡിലാണ്. പരിക്കേറ്റവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.