5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fire Force Removed Metal Nut: ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ 48കാരന് രക്ഷകരായി അഗ്നിരക്ഷാസേന; ഈ അനുഭവം ആദ്യമായെന്ന് ഓഫിസർ

Kasaragod Fire Force Removed Metal Nut:വളരെ സെൻസീറ്റീവായ ശരീരഭാ​ഗമായതിനാൽ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നട്ടം നീക്കം ചെയ്തത്. കാസർകോട്ട് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്നാണ് അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ പറഞ്ഞത്.

Fire Force Removed Metal Nut: ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ 48കാരന് രക്ഷകരായി അഗ്നിരക്ഷാസേന; ഈ അനുഭവം ആദ്യമായെന്ന് ഓഫിസർ
Fire And RescueImage Credit source: social media
sarika-kp
Sarika KP | Published: 27 Mar 2025 21:07 PM

കാസർ​ഗോഡ്: ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ 48കാരന് രക്ഷകരായി അഗ്നിരക്ഷാസേന. നീണ്ട രണ്ട് മണിക്കൂർ ദൗത്യത്തിനൊടുവിലാണ് അഗ്നിരക്ഷാസേന നട്ട് പുറത്തെടുത്തത്. വളരെ സെൻസീറ്റീവായ ശരീരഭാ​ഗമായതിനാൽ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നട്ടം നീക്കം ചെയ്തത്. കാസർകോട്ട് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്നാണ് അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ പറഞ്ഞത്. മനോരമ ഓൺലൈനോടായിരുന്നു പവിത്രന്റെ പ്രതികരണം.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാസർകോട് ജില്ലാ ആശുപത്രിയിൽ നിന്നാണ് കോൾ വന്നത്. ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ നിലയിൽ ഒരാളെ എത്തിച്ചിട്ടുണ്ടെന്നും നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാർക്കു കഴിയുന്നില്ലെന്നും നിങ്ങളുടെ സഹായം കിട്ടിയാൽ നന്നായിരുന്നു എന്നുമായിരുന്നു ആശുപത്രിയിൽ നിന്നറിയിച്ചത്. ഉടനെ സംഭവസ്ഥലത്തെത്തി. എന്നാൽ ഇതിനു മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലാത്തത് കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും അതിനുള്ള ഉപകരണങ്ങളും തങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.

Also Read:നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; സംഭവം ഇടുക്കിയിൽ

ഈ സമയത്ത് ഇദ്ദേഹത്തിന്റെ ആരോ​ഗ്യനില വളരെ മോശമായിരുന്നു. ലൈംഗികാവയവം മുഴുവൻ നീര് വന്ന് വീങ്ങിയിരുന്നു. പഴുപ്പ് വന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മദ്യലഹരിയിൽ മറ്റാരോ നട്ട് കയറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് ശരിയാണോ എന്നു സംശയമുണ്ടെന്നാണ് പവിത്രൻ പറയുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ നട്ട് മുറിച്ചു നീക്കേണ്ടിവരുമെന്ന് മനസ്സിലായി. മോതിരം കട്ട് ചെയ്യുന്ന കട്ടറാണ് ഉപയോഗിച്ചാണ് നീക്കം ചെയ്തത്. കാസർ​ഗോഡ് ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.എന്നാൽ മലപ്പുറത്ത് മുൻപ് ഇത്തരമൊരു സംഭവം ഉണ്ടായിരുന്നുവെന്നും അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ പറഞ്ഞു. അതേസമയം നിലവിൽ 48കാരന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം.