5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K. Radhakrishnan: ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണം; കരുവന്നൂര്‍ കേസില്‍ കെ. രാധാകൃഷ്ണന് വീണ്ടും ഇ.ഡി സമന്‍സ്‌

ED issues summons to K. Radhakrishnan: കരുവന്നൂര്‍ കള്ളപ്പണക്കേസിലെ ഇടപാടിലൂടെ പാര്‍ട്ടി അക്കൗണ്ടിലേക്ക് പണം എത്തിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഈ കാലയളവില്‍ രാധാകൃഷ്ണനായിരുന്നു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. അതുകൊണ്ട് രാധാകൃഷ്ണനെ ചോദ്യം ചെയ്യാതിരിക്കാനാകില്ലെന്നാണ് ഇഡിയുടെ നിലപാട്

K. Radhakrishnan: ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണം; കരുവന്നൂര്‍ കേസില്‍ കെ. രാധാകൃഷ്ണന്  വീണ്ടും ഇ.ഡി സമന്‍സ്‌
കെ. രാധാകൃഷ്ണന്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 16 Mar 2025 07:25 AM

കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി സമന്‍സ് അയച്ചു. ലോക്‌സഭ നടക്കുന്നതിനാലാണ് ഡല്‍ഹിയിലെ ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു. നേരത്തെ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ ഡല്‍ഹിയിലായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് പുതിയ തീയതി നിശ്ചയിച്ചത്.

കരുവന്നൂര്‍ കള്ളപ്പണക്കേസിലെ ഇടപാടിലൂടെ പാര്‍ട്ടി അക്കൗണ്ടിലേക്ക് പണം എത്തിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഈ കാലയളവില്‍ രാധാകൃഷ്ണനായിരുന്നു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. അതുകൊണ്ട് രാധാകൃഷ്ണനെ ചോദ്യം ചെയ്യാതിരിക്കാനാകില്ലെന്നാണ് ഇഡിയുടെ നിലപാട്. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്.

ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും, ഇഡിയുടേത് രാഷ്ട്രീയ പകപോക്കലാണെന്നും രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഏത് അന്വേഷണവും നേരിടും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഹാജരാകാമെന്ന് ഇഡിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also : PC George’s Love Jihad Remarks: ലവ് ജിഹാദ് പരാമർശം; പിസി ജോർജിന് കുരുക്ക് വീഴുമോ? വീണ്ടും നിയമോപദേശം തേടാൻ പൊലീസ്

അതേസമയം, കേസന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥനാണ്. മലയാളിയായ രാജേഷ് നായര്‍ക്കാണ് അന്വേഷണ ചുമതല. തമിഴ്‌നാട്ടില്‍ നിന്നാണ് അദ്ദേഹം സ്ഥലംമാറിയെത്തുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള ചുമതലകള്‍ രാജേഷ് നായര്‍ക്കായിരിക്കും.

നേരത്തെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റി. കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു യൂണിറ്റിലേക്കാണ് മാറ്റിയത്. നടപടിക്ക് കാരണം വ്യക്തമല്ല. കൊച്ചി യൂണിറ്റിന് പുതിയ അഡീഷണല്‍ ഡയറക്ടറായി രാഗേഷ് കുമാര്‍ സുമനെയും നിയമിച്ചു.