Vijayalakshmi Murder Case: അമ്പലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം; നിർണായകമായത് മൊബൈൽ ഫോൺ, എഫ്ഐആർ പുറത്ത്

Missing Woman Vijayalakshmi Murder Case: പ്രതിയുടെ അമ്പലപ്പുഴ കരൂരുള്ള വീട്ടിൽ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയിരുന്നത്. തുടർന്ന് വീട്ടിൽ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പായി വിജയലക്ഷ്മിയുടെ ആഭരണങ്ങൾ പ്രതി കൈക്കലാക്കിയതായും എഫ്ഐആറിൽ പറയുന്നു.

Vijayalakshmi Murder Case: അമ്പലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം; നിർണായകമായത് മൊബൈൽ ഫോൺ, എഫ്ഐആർ പുറത്ത്

കൊല്ലപ്പെട്ട വിജയലക്ഷ്മി (Image Credits: Social Media)

Published: 

19 Nov 2024 13:08 PM

ആലപ്പുഴ: കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ വിജയലക്ഷ്മിയെ (48) അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ (Vijayalakshmi Murder Case) സംഭവത്തിൽ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന കരൂർ സ്വദേശി ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നവംബർ ഏഴിന് പുലർച്ചെയാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൻ്റെ എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്.

പ്രതിയുടെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യമാണ് കൊല നടത്താൻ പ്രേരിപ്പിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതിയുടെ അമ്പലപ്പുഴ കരൂരുള്ള വീട്ടിൽ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയിരുന്നത്. തുടർന്ന് വീട്ടിൽ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പായി വിജയലക്ഷ്മിയുടെ ആഭരണങ്ങൾ പ്രതി കൈക്കലാക്കിയതായും എഫ്ഐആറിൽ പറയുന്നു. യുവതിയെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

വിജയലക്ഷ്മിയെ കാണാതായത് നവംബർ ആറിന്

കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി (48)യെ കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതായത്. വിജയലക്ഷ്മിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയായ ജയചന്ദ്രനും ആയി കഴിഞ്ഞ രണ്ട് വർഷമായി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിലായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ആളാണ് വിജയലക്ഷ്മി. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് ജയചന്ദ്രൻറെ മൊഴിയിൽ പറയുന്നത്. ജയചന്ദ്രൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലീസ് പരിശോധന നടത്താനൊരുങ്ങുന്നത്.

വീടിനടുത്ത് കുഴിച്ചിട്ടെന്നാണ് ജയചന്ദ്രൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി. നിർമ്മാണം നടക്കുന്ന വീടിനകത്തും വീടിന്റെ പരിസരത്തും മൃതദേഹം കുഴിച്ചിടാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നി​ഗമനം. വീടിനകത്ത് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതായി കാണുന്നതായാണ് വിവരം. പ്രതിയുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും.

നിർണായകമായത് മൊബൈൽ ഫോൺ

വിജയലക്ഷ്മിയുടെ കൊലപാതകത്തിൽ നിർണായകമായത് മൊബൈൽ ഫോണാണ്. വിജയലക്ഷ്മിയുടെ ഫോൺ പ്രതിയായ ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്.

സ്വിച്ച് ഓഫ് ആയ നിലയിൽ മൊബൈൽ ഫോൺ കെഎസ്ആർടിസി ബസിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. എറണാകുളം സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. പിന്നീട് ഈ വിവരം കരുനാ​ഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് മിസ്സിം​ഗ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് കേസ് വഴിമാറുന്നത്.

എറണാകുളത്ത് ബസ് സ്റ്റാന്റിൽ വെച്ചാണ് വിജയലക്ഷ്മിയുടെ ഫോൺ സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോ​ഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിച്ചിരുന്നു. കൂടാതെ ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോൺ ലൊക്കേഷനുകൾ ഒരേസ്ഥലത്ത് വന്നത് വലിയ വഴിത്തിരിവായി. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനിൽ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയം കൂടുതൽ ബലപ്പെടുത്തുന്നതായിരുന്നു. വിജയലക്ഷ്മിയുടെ ഫോൺ നശിപ്പിക്കാനും ജയചന്ദ്രൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

 

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ