5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kannur Wild Elephant Attack : ആറളത്ത് നാളെ ഹർത്താൽ; മൃതദേഹം മാറ്റാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ

UDF Harthal On Kannur Wild Elephant Attack : കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവ സ്ഥലത്ത് വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

Kannur Wild Elephant Attack : ആറളത്ത് നാളെ ഹർത്താൽ; മൃതദേഹം മാറ്റാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 23 Feb 2025 22:41 PM

കണ്ണൂർ : കാട്ടാൻ ദമ്പതികളെ ചവിട്ടിക്കൊന്ന സംഭവത്തിൽ നാളെ ഫെബ്രവരി 23-ാം തീയതി ആറളം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ആറളം ഫാമിൽ 13-ാം ബ്ലോക്കിലെ വെള്ളി ഭാര്യ ലീല എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. അതേസമയം സംഭവ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെി. കളക്ടർ എത്താതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

പ്രതിഷേധക്കാരുമായി സ്ഥലം എംഎൽഎ സണ്ണി ജോസഫ് സംസാരിച്ചെങ്കിലും പ്രതിഷേധത്തിൽ പിന്മാറാൻ നാട്ടുകാർ തയ്യാറായില്ല. ജനവാസ മേഖലയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നതെന്നാണ് എംഎൽഎ അറിയിച്ചത്.

സങ്കടകരമായ സംഭവമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏകപനത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചോ എന്ന പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. നാളെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സംഭവ സ്ഥലം സന്ദർശിക്കും. വൈകിട്ട് മൂന്ന് മണിയോട് ഒരു സർവകക്ഷിയോഗം സംഘടിപ്പിക്കും.അതേസമയം സർക്കാർ നിസ്സംഗരാണെന്നും വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.