5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kannur Resort Caretaker: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

Resort Employee Commits Suicide: റിസോര്‍ട്ടില്‍ തീ പടരുന്നത് കണ്ട് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രേമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Kannur Resort Caretaker: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
റിസോര്‍ട്ട്‌ Image Credit source: Social Media
shiji-mk
SHIJI M K | Published: 25 Dec 2024 17:50 PM

കണ്ണൂര്‍: പയ്യാമ്പലത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്ത് ജീവനക്കാരന്‍. റിസോര്‍ട്ടിലെ കെയര്‍ടേക്കറായ പാലക്കാട് സ്വദേശി പ്രേമന്‍ (67) ആണ് മരിച്ചത്. ജോലി രാജിവെച്ച് പോകാന്‍ സ്ഥാപന ഉടമ ആവശ്യപ്പെട്ടതാണ് പ്രകോപനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. റിസോര്‍ട്ടിന് തീയിട്ട ശേഷം തൊട്ടടുത്തുള്ള പറമ്പിലെ കിണറില്‍ തൂങ്ങിമരിക്കുകയായിരുന്നു. ബാനൂസ് ബീച്ച് എന്‍ക്ലേവിലാണ് സംഭവം നടക്കുന്നത്.

റിസോര്‍ട്ടില്‍ തീ പടരുന്നത് കണ്ട് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രേമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

റിസോര്‍ട്ടിലെ ഹാളില്‍ പെട്രോള്‍ ഒഴിച്ച ശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പ്രേമനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൂടാതെ റിസോര്‍ട്ടിലെ രണ്ട് നായകള്‍ക്കും ജീവന്‍ നഷ്ടമായി. പ്രേമന്റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കാ മാറ്റിയിരിക്കുകയാണ്.

Also Read: Pantheerankavu Domestic Violence Case: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി

ആകെ നാല് ഉത്തരേന്ത്യന്‍ അതിഥികള്‍ മാത്രമാണ് ഈ ദിവസം റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ പുറത്തുപോയ സമയം നോക്കി കെയര്‍ടേക്കര്‍ ഉടമയുമായി ബഹളം വെക്കുകയായിരുന്നു. സ്ഥാപന ഉടമയെ കൂടാതെ മറ്റൊരു ജീവനക്കാരന്‍ ആ സമയത്ത് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ഫയര്‍ഫോഴ്‌സ് വാഹനം വരുന്നത് കണ്ടപ്പോഴാണ് പ്രേമന്‍ ഹാളില്‍ പെട്രോളൊഴിച്ച് തീയിട്ടതെന്നും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നും ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഇയാളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രേമന്‍ റിസോര്‍ട്ടില്‍ ജോലിക്കെത്തുന്നത്.

Latest News